കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾ ആണ് നടനും നർത്തകനുമായ പ്രഭുദേവയുടെ പേരിൽ നടക്കുന്നത്. താരത്തിന്റെ വിവാഹ വാർത്തയാണ് ചർച്ച വിഷയം. താരം രണ്ടാമതും വിവാഹിതൻ ആയ വാർത്തയാണ് സോഷ്യൽ മീഡിയ സ്ഥിതീകരിച്ചത്. പക്ഷെ ഇതിനോട് പ്രഭുദേവ ഇത് വരെ പ്രതികരിച്ചില്ലായിരുന്നു. എന്നാൽ ഈ വിവാഹ വാർത്തയോട് താരത്തിന്റെ സഹോദരൻ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ. പ്രഭുദേവയുടെ വിവാഹത്തില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രഭുദേവയുടെ സഹോദരൻ ഈ കാര്യം വ്യക്തമാക്കിയത്.
“തുടര്‍ച്ചയായി നൃത്തം ചെയ്യുന്നതുകൊണ്ട് പ്രഭുദേവയ്ക്ക് ശക്തമായ പുറം വേദന ഉണ്ടായിരുന്നു. മുംബെെയില്‍ ചികിത്സയുടെ ഭാഗമായി പോയപ്പോഴാണ് ഡോക്ടർ ആയ ഹിമാനിയെ പരിചയപ്പെട്ടത്. ആദ്യം ഇരുവരും നല്ല സൗഹൃദത്തിൽ ആയെങ്കിലും സൗഹൃദം പിന്നീട് പ്രണയമായപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മുംബെെയില്‍ നിന്ന് ഇരുവരും ചെന്നെെയിലേക്ക് പോന്നു. രണ്ട് മാസത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമായിരുന്നു വിവാഹം.കഴിഞ്ഞ മെയ്യിൽ ആയിരുന്നു ഇരുവരും വിവാഹിതർ ആയത്. ശേഷം ലോക് ഡൗണ്‍ ഇളവുകള്‍ വന്നതോടെ ഇരുവരും കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി.” സഹോദരൻ വീണ്ടും വിവാഹിതൻ ആയതിൽ തനിക്കും കുടുംബത്തിന് അതിയായ സന്തോഷം ഉണ്ടെന്നും താരത്തിന്റെ സഹോദരൻ പറഞ്ഞു.