ചെമ്പരത്തി സീരിയലിലൂടെ ശ്രദ്ധേയനായ താരം പ്രബിനും സ്വാതിയും വിവാഹിതരായി. കോളേജ് ലക്ചററാണ് സ്വാതി. തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം.
സ്വാതിയുമായി പരിചയം ഉണ്ടായിരുന്നു എങ്കിലും വിവാഹത്തെകുറിച്ചു ചിന്തിക്കുന്നത് അടുത്തിടെയാണ് എന്ന് പ്രബിന് നേരത്തെ പറഞ്ഞിരുന്നു.
വിവാഹിതനാകാന്‍ പോകുന്ന വിവരം പ്രബിന് നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഭാവി വധുവിന്റെ ബാല്യകാല ചിത്രം പങ്കുവച്ചാണ് തന്റെ പ്രണയത്തെ കുറിച്ച് നടന് മനസ്സ് തുറന്നത്.
വളരെ ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ തന്നെ മിനി സ്ക്രീനില്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് പ്രബിന്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി സീരിയലില്‍ അഖിലാണ്ഡേശ്വരിയുടെ ഇളയ മകന് അരവിന്ദ് കൃഷ്ണനായിട്ടാണ് പ്രബിന് അഭിനയിക്കുന്നത്.