തന്റെ ഭാര്യയെ വീണ്ടും വിവാഹം കഴിച്ചെന്ന സന്തോഷം പുറത്തുവിട്ടിരിക്കുകയാണ് നടൻ പ്രകാശ് രാജ്. തന്റെ മകന്റെ ആഗ്രഹപ്രകാരമാണ് ഇങ്ങനെ ചെയ്തത് എന്നാണ് താരം കുറിച്ചത്. മകന് വേദാന്തിന്റെ ആഗ്രഹപ്രകാരമായിരുന്നു ഭാര്യ പോണി വര്‍മ്മയെ മകന്റെ മുന്നില്‍ വച്ച് ഒരിക്കൽ കൂടി വിവാഹം കഴിച്ചത്. ‘ഇന്ന് രാത്രി ഞങ്ങൾ വീണ്ടും വിവാഹിതരായി. കാരണം ഞങ്ങളുടെ മകൻ വേദാന്ത് അതിന് സാക്ഷിയാകാൻ ആഗ്രഹിച്ചു.’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
We got married again tonight..because our son #vedhant wanted to witness it 😍😍😍. Family moments #bliss pic.twitter.com/Vl29VlDQb4
— Prakash Raj (@prakashraaj) August 24, 2021
ബോളിവുഡിലെ പ്രശസ്ഥ കൊറിയോഗ്രാഫറാണ് പോണി വർമ്മ. പഴയ വിവാഹ ഫോട്ടോയും പ്രകാശ് രാജ് പങ്കുവച്ചിട്ടുണ്ട്. ആദ്യഭാര്യയിലെ മക്കളായ മേഘ്നയും പൂജയും വിവാഹത്തിൽ പങ്കെടുത്തു. 2014ലാണ് പ്രകാശ് രാജ് പോണിയെ വിവാഹം കഴിച്ചത്.
“It turned out so right.. for strangers in the night” .. thank you my darling wife .. for being a wonderful friend.. a lover and a great co traveller in our life together..🤗🤗🤗 #happyweddinganniversary @PonyPrakashraj pic.twitter.com/xPVZb6Ibb9
— Prakash Raj (@prakashraaj) August 24, 2021