നിത്യ മേനോനെ നായികയാക്കി വി കെ പ്രകാശ് ഒരുക്കുന്ന പ്രാണയിലെ ടൈറ്റിൽ സോങ്ങ് റിലീസ് ചെയ്തു. ഹരിനാരായണന്റെ വരികൾക്ക് രതീഷ് വേഗ ഈണമിട്ട ഗാനത്തിന്റെ ആലാപനം ശിൽപ രാജാണ്. ഹൊറർ ത്രില്ലർ ഗണത്തിൽ പെടുന്ന പ്രാണ ഒരു ബഹുഭാഷാ ചിത്രമാണ്. നിത്യ മേനോൻ മാത്രമാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ സവിശേഷത. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം ഒരേസമയം തയ്യാറാക്കിയിരിക്കുന്നത്.