പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രിനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. ഇന്നലെ തിയറ്ററുകളിലെത്തിയ ‘ഹൃദയം’ . വിനീതും പ്രണവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ‘ഹൃദയ’ത്തെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍
ചെന്നൈ ബസന്ത് നഗര്‍ ബീച്ചില്‍ നിന്നുള്ള തന്റെയും വിനീതിന്റെയും ചിത്രത്തിനൊപ്പമാണ് പ്രണവിന്റെ പ്രതികരണം. ‘കീഴടക്കിക്കളയുന്ന ഈ പ്രതികരണങ്ങള്‍ക്കും സ്‌നേഹത്തിനും എല്ലാവര്‍ക്കും നന്ദി. അനുഗ്രഹിക്കപ്പെട്ടതുപോലെ തോന്നുന്നു’, ചിത്രത്തിനൊപ്പം പ്രണവ് കുറിച്ചു. പ്രണവിനൊപ്പമുള്ള ഇതേ ചിത്രം വിനീത് ശ്രിനിവാസനും ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ‘നാടോടിക്കാറ്റി’ലെ ഒരു ശ്രദ്ധേയ രംഗത്തിന്റെ ലൊക്കേഷനായിരുന്നു ഈ ബീച്ച്.
‘അരുണ്‍ നീലകണ്ഠന്‍’ എന്ന യുവാവിന്റെ 17 മുതല്‍ 30 വയസ് വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. തമിഴ്‌നാട്ടിലെ ഒരു പ്രൊഫഷണല്‍ കോളെജില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായി എത്തുന്നത് മുതല്‍ അയാളുടെ വിവാഹജീവിതത്തിന്റെ ആദ്യ ഘട്ടം വരെയാണ് ചിത്രം പറയുന്നത്. പ്രണവ് ആണ് അരുണ്‍ നീലകണ്ഠനെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് നായികമാരാണ് ചിത്രത്തില്‍. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം പകര്‍ന്നിരിക്കുന്ന 15 പാട്ടുകളാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…