പ്രേക്ഷകഹൃദയം കീഴടക്കാൻ വീണ്ടും ഒരു കിടിലൻ കൂട്ടുകെട്ടിൽ സിനിമ ഒരുങ്ങുന്നു. വിനീത് ശ്രീനിവാസന്റെ അടുത്ത സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ നായകനായി എത്തുന്നത് പ്രണവ് മോഹൻലാൽ ആണ്. ഈ വർഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം സിനിമയിൽ പ്രണവ് ആയിരുന്നു നായകൻ. ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ ഇരുവരും ഒരുമിച്ചുള്ള അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിൽ ആയിരുന്നു ആരാധകർ. ഏതായാലും ആരാധകരുടെ ആ കാത്തിരിപ്പ് സഫലമായിരിക്കുകയാണ്. അതേസമയം, സിനിമ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തു വന്നിട്ടില്ല.
നേരത്തെ, അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ കാളിദാസ് ജയറാമും പ്രണവും നസ്രിയ നസീം ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നീട് ഹൃദയത്തിന്റെ കലാ സംവിധായകന് പ്രശാന്ത് അമരവിള പങ്കുവെച്ച ഒരു ചിത്രത്തില്‍ പ്രണവും കല്യാണിയും ഹൃദയത്തിന് ശേഷം ഒന്നിക്കുന്നു എന്ന് പറഞ്ഞിരുന്നു. ഇതിനിടെ പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഈ വര്‍ഷം ഉണ്ടാകുമെന്ന് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രണവ് ടൂര്‍ ഒക്കെ കഴിഞ്ഞ് എത്തിയെന്നും കഥകള്‍ കേള്‍ക്കാന്‍ ഇരിക്കുമെന്നും വിശാഖ് പറഞ്ഞത്.