Categories: Tamil

പ്രഭാകരൻ വിവാദത്തിൽ ദുൽഖറിനെ അധിക്ഷേപിച്ചവർക്ക് വേണ്ടി സ്വയം മാപ്പ് പറഞ്ഞ് തമിഴ് നടൻ പ്രസന്ന…

സത്യൻ അന്തികാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത് ദുൽക്കർ സൽമാൻ ആദ്യമായി നിർമ്മിച്ച ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, സുരേഷ് ഗോപി, ശോഭന തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ബോക്സ് ഓഫീസിൽ ഈ ചിത്രം ഒരു സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് നേടിയെടുത്തിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിദേശ മാർക്കറ്റിലും മികച്ച തുടക്കവും നേടിയെടുത്ത ഈ ചിത്രം അമേരിക്കൻ ബോക്സ് ഓഫീസിൽ നിന്ന് ആദ്യ വീക്കെൻഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ മലയാള ചിത്രമെന്ന സ്ഥാനവും നേടിയെടുത്തിരുന്നു.

ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം തന്റെ നായയെ പ്രഭാകരൻ എന്ന് വിളിക്കുന്ന ഒരു രംഗമുണ്ട്. മോഹൻലാൽ, ശ്രീനിവാസൻ എന്നിവർ അഭിനയിച്ച പട്ടണപ്രവേശം എന്ന ചിത്രത്തിലെ കോമഡി രംഗം ഉദ്ദേശിച്ചാണ് സംവിധായകൻ ഈ രംഗം ചിത്രത്തിൽ ഉൾപ്പെടുത്തിയത്. എന്നാൽ തമിഴ് പുലികൾ സംഘടനയുടെ തലവൻ വേലുപിള്ള പ്രഭാകരനെ ഈ രംഗത്തിലൂടെ കളിയാക്കി എന്ന് ആരോപിച്ച് നിരവധി തമിഴ് സിനിമാ പ്രേമികൾ ദുൽഖറിന്റെ ഫേസ്ബുക്ക് പേജിൽ വിമർശനം രേഖപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ഈ സംഭവത്തിൽ ദുൽഖർ ക്ഷമ ചോദിച്ചിരുന്നു.

ഇതിന് പിന്നാലെ തമിഴ് താരം പ്രസന്ന ദുല്‍ഖറിനോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. മലയാളം സിനിമകള്‍ കാണുന്ന ഒരു തമിഴന്‍ എന്ന നിലയില്‍ ആ സന്ദര്‍ഭം എനിക്ക് മനസിലാകുമെന്നും തെറ്റിദ്ധാരണകള്‍ക്കും നേരിടേണ്ടി വന്ന അധിക്ഷേപങ്ങള്‍ക്കും താന്‍ ആത്മാര്‍ത്ഥമായി ഖേദം അറിയിക്കുകയാണെന്നും ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ഡയലോഗ് സുരേഷ് ഗോപി സര്‍ ആ ചിത്രത്തില്‍ ഉപയോഗിച്ചത് പോലെ തന്നെയാണ് ഈ പേരും ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നും പ്രസന്ന ട്വീറ്റ് ചെയ്തു.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago