Categories: MalayalamNews

“ഞാൻ ഒരു മോശം സംവിധായകനും നടനുമായത് കൊണ്ടായിരിക്കും എന്നെ വിളിക്കാതിരുന്നത്” തുറന്നടിച്ച് പ്രതാപ് പോത്തൻ

എൺപതുകളിലെ താരങ്ങളുടെ കൂട്ടായ്‌മയാണ്‌ രണ്ടു ദിവസമായി സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത്. 80കളിലും ഇപ്പോഴും തിളങ്ങിനില്‍ക്കുന്ന താരങ്ങളുടെ ഗെറ്റ് ടുഗെദറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെല്ലാം തരംഗമായി മാറിയിരുന്നു. തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പുതിയ വീട്ടിലായിരുന്നു എല്ലാവരും ഒത്തുച്ചേര്‍ന്നത്. ചിരഞ്ജീവിക്കൊപ്പമുളള ഒരു ചിത്രം മോഹന്‍ലാല്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. എയ്റ്റീസ് ക്ലബിന്റെ പത്താമത് കൂടിച്ചേരല്‍ കൂടിയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഈ വര്‍ഷത്തെ ഗെറ്റ് ടുഗെദറില്‍ മോഹന്‍ലാലിനും ചിരഞ്ജീവിക്കും പുറമെ നാഗാര്‍ജുന, ജയറാം, പ്രഭു, റഹ്മാന്‍,ശരത്കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക, പാര്‍വതി, മേനക സുരേഷ് കുമാര്‍, ജയപ്രദ, ശോഭന, ജഗപതി, ബാബു, വെങ്കിടേഷ് തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.

ആ കൂട്ടായ്‌മയിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തൻ. താൻ ഒരു നല്ല നടനും സംവിധായകനും അല്ലാതിരുന്നത് കൊണ്ടായിരിക്കും തന്നെ വിളിക്കാതിരുന്നത് എന്ന് പ്രതാപ് പോത്തൻ ഫേസ്ബുക്കിൽ കുറിച്ചു. വിളിക്കാതിരുന്നതിൽ വളരെയേറെ സങ്കടമുണ്ടെന്നും തന്റെ സിനിമ കരിയറിന് യാതൊരു വിലയുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിലർ ഇഷ്ടപ്പെടുമ്പോൾ മറ്റു ചിലർ വെറുക്കുമെന്നും പറഞ്ഞ അദ്ദേഹം ജീവിതം മുൻപോട്ട് തന്നെ പോകുമെന്നും പറഞ്ഞു. അതോടൊപ്പം തന്നെ എൺപതുകളിലെ ഒരു ഗാനം പങ്ക് വെച്ച് താൻ എൺപതുകളിൽ ഉറങ്ങുകയായിരുന്നു എന്ന് ഒരു പോസ്റ്റും അദ്ദേഹം ഫേസ്ബുക്കിൽ പങ്ക് വെച്ചിട്ടുണ്ട്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago