Categories: MalayalamReviews

അമ്മമാരും പെങ്ങന്മാരും ‘പൂവൻകോഴി’കളും കണ്ടിരിക്കേണ്ട ചിത്രം | പ്രതി പൂവൻകോഴി റിവ്യൂ

പെണ്ണിന്റെ സ്വപ്‌നങ്ങൾ അടിച്ചമർത്തപ്പെട്ട കാലം കടന്ന് പോയി എന്ന് തെളിയിക്കുന്ന കാഴ്ചകളാണ് ഇന്ന് ലോകമെമ്പാടും നമുക്ക് കാണുവാൻ സാധിക്കുന്നത്. അവർ നേടിയ വിദ്യാഭ്യാസം അവർക്ക് പകർന്നിരിക്കുന്നത് കരുത്താണ്. പ്രതികരിക്കാനും നേടിയെടുക്കാനുമുള്ള കരുത്ത്..! സ്ത്രീപക്ഷ സിനിമകളിൽ പറയുന്നതും അത്തരത്തിൽ ഒരു കരുത്താണ്. മഞ്ജു വാര്യരുടെ തിരിച്ചു വരവിന് കളമൊരുക്കിയ ഹൗ ഓൾഡ് ആർ യു എന്ന സ്ത്രീയുടെ കരുത്ത് തെളിയിച്ച ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസ് – മഞ്ജു വാര്യർ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചിരിക്കുന്ന ചിത്രമാണ് പ്രതി പൂവൻകോഴി. എന്നും എവിടെയും ഇപ്പോഴും പറയുവാൻ തക്ക പ്രസക്തിയുള്ള ഒരു കഥാതന്തുവാണ് ചിത്രത്തിന്റെ ശക്തി. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളെ ഇത്ര കരുത്തോടെ ഈ അടുത്തൊന്നും സിനിമകളിൽ പറഞ്ഞു കേട്ടിട്ടില്ല.

കോട്ടയത്തെ ഒരു ടെക്‌സ്റ്റൈൽ ഷോപ്പിലെ തൂപ്പുകാരിയായ ഷീബ, ജീവനക്കാരികളായ റോസമ്മ, മാധുരി എന്നിവരുടെ ജീവിതങ്ങളിലൂടെയാണ് കഥ കടന്ന് പോകുന്നത്. ഇവരുടെ ജീവിതത്തിലേക്ക് ആന്റപ്പൻ, എസ് ഐ ശ്രീനാഥ്, ഗോപി എന്നിവരും കടന്ന് വരുന്നു. അത് അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു. തകർന്നു പോകാതെ, തളർന്നു വീഴാതെ അതിനെ അവർ നേരിടുന്ന മനസ് നിറഞ്ഞ് കൈയ്യടിപ്പിക്കുന്ന തുടർന്നുള്ള കാഴ്ച്ചകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹൗ ഓൾഡ് ആർ യുവിലെ നിരുപമയേക്കാൾ കൂടുതൽ മാർക്ക് സംവിധായകൻ തന്നെ നേരത്തെ മധുരയ്ക്ക് നൽകിയിട്ടുണ്ട്. അത് ശരി വെക്കുന്ന ഒരു പ്രകടനമാണ് മഞ്ജു വാര്യരും നടത്തിയിരിക്കുന്നത് എന്ന് ആ കഥാപാത്രത്തിന് ലഭിക്കുന്ന കൈയ്യടികൾ തന്നെ ഉറപ്പ് തരുന്നുണ്ട്. മഞ്ജു വാര്യരുടെ കരിയർ ബെസ്റ്റ് കഥാപാത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ ചേർത്ത് വെക്കാവുന്ന ഒരു കഥാപാത്രം തന്നെയാണ് മാധുരി. കരുത്തിന്റെ പര്യായമായി ഉറച്ച മനോബലത്തോടെയും ആത്മവിശ്വാസത്തോടെയുമുള്ള മാധുരിയിലേക്കുള്ള മഞ്ജുവിന്റെ പകർന്നാട്ടമാണ് പ്രേക്ഷകരേയും ഏറെ ആകർഷിച്ചത്.

മഞ്ജു വാര്യരിൽ നിന്നും പ്രതീക്ഷിച്ചതിലുമേറെ ലഭിച്ചപ്പോൾ ഞെട്ടിച്ചത് അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ പ്രകടനം തന്നെയാണ്. ആന്റപ്പൻ എന്ന കഥാപാത്രത്തെ അതിന്റെ എല്ലാ അർത്ഥത്തിലും പൂർണമാക്കുവാൻ റോഷൻ ആൻഡ്രൂസിന് സാധിച്ചിട്ടുണ്ട്. മുഖത്ത് നിറയുന്ന ആ ക്രൗര്യം തന്നെ മതി ആ കഥാപാത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാൻ. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം മറ്റൊരു മനോഹര പ്രകടനവുമായി ഗ്രേസ് ആന്റണിയും കൈയ്യടികൾ നേടുന്നു. അനുശ്രീ, സൈജു കുറുപ്പ്, അലൻസിയർ എന്നിവരും മികച്ച പ്രകടനവുമായി പ്രതി പൂവൻകോഴിക്ക് പിന്നാലെയുള്ള ഓട്ടത്തിൽ കൂടെ നിന്നിട്ടുണ്ട്.

നായികാ – നായകൻ ചിത്രമല്ല എന്നതിനാൽ തന്നെ പ്രതി പൂവൻകോഴിയിൽ പ്രാധാന്യം എപ്പോഴും തിരക്കഥക്ക് തന്നെയാണ്. പറയേണ്ടതെല്ലാം ഒട്ടും മടി കൂടാതെ പറയേണ്ട രീതിയിൽ തന്നെ പറഞ്ഞിട്ടുണ്ട് എന്നത് തന്നെയാണ് തിരക്കഥയുടെ ബലം. ഉണ്ണി ആറിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നൊരു ക്വാളിറ്റിയുണ്ട്. അത് അതിന്റെ മനോഹാരിതയിൽ തന്നെ അദ്ദേഹം കൈകാര്യവും ചെയ്തിട്ടുണ്ട്. ജി. ബാലമുരുകൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ഗോപി സുന്ദറാണ്. രണ്ടും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു. ശ്രീകർ പ്രസാദിന്റെ അനുഭവസമ്പത്തേറിയ എഡിറ്റിംഗും ചിത്രത്തെ കൂടുതൽ മികച്ചതാക്കി. അമ്മമാരും സഹോദരിമാരും പെൺമക്കളുമെല്ലാം തീർച്ചയായും കണ്ടിരിക്കേണ്ട ഈ ചിത്രം അവർക്കൊപ്പം എല്ലാ ‘പൂവൻകോഴി’കളും കൂടി കണ്ടിരിക്കേണ്ട ചിത്രമാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago