തെലുങ്ക് സൂപ്പര്‍താരം അല്ലു അര്ജുന് അപൂര്‍വ സമ്മാനം നല്‍കിയിരിക്കുകയാണ് പ്രവാസി മലയാളിയായ റിയാസ് കില്‍ട്ടണ്‍. അടുത്തിടെ യുഎഇയില്‍ അല്ലു അര്ജുന് എത്തിയിരുന്നു.
ഇതിനോടകം നിരവധി പേരാണ് അല്ലു അര്‍ജുനൊപ്പം റിയാസ് കില്‍ട്ടണ്‍ നില്ക്കുന്ന ചിത്രം പങ്കുവെച്ചത്. സംവിധായകന് ഒമര്‍ ലുലുവും ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
പുഷ്പയാണ് അല്ലു അര്‍ജുന്റെ പുതിയ ചിത്രം. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയാണ് നായിക. മലയാള സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്മാരില് ഒരാളാണ് അല്ലു അര്ജുന് അല്ലുവിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ അല വൈകുണ്ഠപുരമുലോ എന്ന ചിത്രം വരെ കേരളത്തില്‍ സൂപ്പര്‍ഹിറ്റായിരുന്നു.