ഒരിക്കൽ കൂടി ക്ലാസ്സിക്കൽ ഡാൻസിന് ചുവടു വെക്കാൻ തയ്യാറെടുക്കുകയാണ് ലാലേട്ടൻ`. ഓസ്ട്രേലിയയിൽ നടക്കാൻ ഇരിക്കുന്ന ഷോക്ക് വേണ്ടി മോഹൻലാലും പ്രയാഗയും നൃത്തം പരിശീലിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞിരിക്കുന്നു. നടനായും ,ഗായകനും ഒരുപാട് തവണ കഴിവ് തെളിച്ച താരമാണ് മോഹൻലാൽ എന്നാൽ നൃത്ത ചുവുടുകളിലും താൻ അഗ്രഗണ്യനാണ് എന്ന് തെളിയിക്കുന്നതാണ് ഇത്. ഓസ്ട്രേലിയയിൽ എത്തിയ ലാലേട്ടൻ ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. നടി പ്രയാഗ മാർട്ടിനോടൊപ്പം ചുവട് വെക്കുന്ന വിഡിയോയാണ് വൈറലാകുന്നത്. ഈ വീഡിയോ കണ്ട ട്രോളന്മാരും വെറുതെ ഇരിക്കുന്നില്ല. ഒരു അവാർഡ് നിശയിൽ എക്സ്പ്രെഷൻസ് വാരി വിതറി പ്രയാഗ ചെയ്ത ഒരു ഡാൻസിന്റെ ഓർമയിലാണ് അവർ. അതേപോലെ ഒരു ലോഡ് എക്സ്പ്രെഷൻസ് ഇട്ട് ഈ നൃത്തവും നശിപ്പിക്കരുതെന്നാണ് ട്രോളന്മാരുടെ ആവശ്യം