ഒരു മുറൈ വന്ത് പാര്‍ത്തയ എന്ന ചിത്രത്തിലൂടെ നായികയായി വെളളിത്തിരയില്‍ ചുവട് വെച്ച് പിന്നീട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് പ്രയാഗ മാര്ട്ടിന്. വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ താരം അഭിനയിച്ചിട്ടുള്ളുവെങ്കിലും ചെയ്ത വേഷങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ മുന്‍നിര നായകന്മാര്ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച താരമാണ് പ്രയാഗ മാര്ട്ടിന്.
സമൂഹമാധ്യമങ്ങളില്‍ സജീവമാണ് പ്രയാഗ. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടന്നു തന്നെ വൈറലായി മാറാറുണ്ട്. കറുപ്പും മഞ്ഞയും പ്രിന്റുകളുള്ള വെള്ള ഷര്‍ട്ടും കറുപ്പ് പാന്റ്സും ആണ് താരം ധരിച്ചിരിക്കുന്നത്. ഗ്ലാമറസ് ആയിട്ടുണ്ട് എന്നാണ് ആരാധകരെല്ലാം അഭിപ്രായപ്പെടുന്നത്.
അതേ സമയം മേക്കപ്പ് ഇത്ര വേണ്ടിയിരുന്നില്ല എന്ന് പറയുന്നവരുമുണ്ട്. എന്തായാലും ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലായി കഴിഞ്ഞു. തമിഴ് സൂപ്പര്‍താരം സൂര്യക്കൊപ്പമുള്ള നെറ്റ്ഫ്ലിക്സ് അന്തോളജി ചിത്രം നവരസയിലെ ഗിത്താര്‍ കമ്പി മേലെ നിന്‍ഡ്രു എന്ന ചിത്രമാണ് പ്രയാഗയുടെ അവസാനമായി പുറത്തിറങ്ങിയത്. ആഗസ്റ്റ് ആറിനാണ് നെറ്റ്ഫ്ലിക്സ് നവരസ പുറത്തിറക്കിയത്. ഗൗതം വാസുദേവ് മേനോനാണ് ഗിത്താര്‍ കമ്പി മേലെ നിന്‍ഡ്രു സംവിധാനം ചെയ്തത്.