മലയാളസിനിമക്ക് ഈ അടുത്ത കാലത്ത് കിട്ടിയ നല്ല ഓമനത്തമുള്ള മുഖത്തോട് കൂടിയ നടിയാണ് പ്രയാഗ മാർട്ടിൻ. ചുരുക്കം ചിത്രങ്ങളിൽ കൂടി തന്നെ പ്രേക്ഷകമനസ്സുകളിൽ തന്റേതായ ഒരു ഇരിപ്പിടം കണ്ടെത്തിയ ഈ നടി അവതരിപ്പിച്ചിട്ടുള്ളതിൽ ഏറ്റവും ബോൾഡായിട്ടുള്ള കഥാപാത്രമാണ് ദിലീപ് നായകനായ രാമലീലയിലെ ഹെലന. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ 111ാം ദിനാഘോഷവേളയിൽ ദിലീപിനെ കുറിച്ച് പ്രയാഗ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
“അഭിനയത്തെ പറ്റി മാത്രമല്ല, ഇടക്കിടക്ക് ബ്രേക്ക് ടൈം കിട്ടുമ്പോൾ ജീവിതത്തെപ്പറ്റിയും നല്ല മൂല്യങ്ങളും ഉപദേശങ്ങളും പറഞ്ഞു തന്ന, ഒരു സഹപ്രവർത്തകൻ എന്നതിലുപരി ഒരു ജ്യേഷ്ഠസഹോദരനാണ് ദിലീപേട്ടൻ. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.” ദിലീപേട്ടന് നന്ദി പറയുന്നതിനൊപ്പം തന്നെ ചിത്രത്തിന്റെ നിർമാതാവായ ടോമിച്ചൻ മുളകുപ്പാടത്തിനും ഗുരുതുല്യനായ സംവിധായകൻ അരുൺ ഗോപിക്കും നന്ദി പറയാൻ പ്രയാഗ മറന്നില്ല
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…