തമിഴ് സൂപ്പർതാരം ദളപതി വിജയ്യുടെ ആരാധകർ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വരിസുവിന്റെ റിലീസിനായി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റിനു ശേഷം വിജയ് നായകനായി എത്തുന്ന അടുത്ത ചിത്രം കൂടിയാണ് വാരിസു. തെലുങ്ക് സിനിമയിലെ ഹിറ്റ്മേക്കറായ വംസി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. രാശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രം പ്രീ റിലീസ് ബിസിനസ്സിൽ നിന്ന് തന്നെ ഇതിനകം 195 കോടി രൂപ സ്വന്തമാക്കി കഴിഞ്ഞു.
ചിത്രത്തിലെ രഞ്ജിതമേ എന്ന ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. 50 മില്യൺ വ്യൂസുമായി ഗാനം സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. വിജയും രശ്മിക മന്ദാനയും തകർപ്പൻ ചുവടുകളുമായിട്ടാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. എം എം മാനസിയും വിവേകും ചേർന്ന് ഒരുക്കിയിരിക്കുന്ന വരികൾക്ക് ഈണം പകർന്നിരിക്കുന്നത് എസ് തമനും ആലപിച്ചിരിക്കുന്നത് ദളപതി വിജയും തന്നെയാണ്.
So Cute 🥰
Done with so much heart and grace 🧸🥰
So much love on @actorvijay anna 💕#SensationalRanjithame ♥️🤗 #ranjithame pic.twitter.com/YhP0rWojKc— thaman S (@MusicThaman) November 11, 2022
ഇപ്പോഴിതാ നിറവയറുമായി രഞ്ജിതമേ ഗാനത്തിന് ചുവട് വെക്കുന്ന ഒരു ആരാധികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. സംഗീത സംവിധായകൻ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്. അതേ സമയം വീഡിയോക്കെതിരെ കനത്ത വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. ഗർഭിണിയായ ഒരു സ്ത്രീ ഇങ്ങനെ ശരീരം അനക്കരുതെന്നും ഇങ്ങനെയുള്ള വീഡിയോകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യരുതെന്നാണ് ഒരു പക്ഷത്തിന്റെ അഭിപ്രായം.
പൊങ്കൽ റിലീസായി തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുന്ന ചിത്രത്തിൽ വിജയ്, രശ്മിക എന്നിവരെ കൂടാതെ പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ജയസുധ, ശ്രീകാന്ത്, ഷാം, യോഗി ബാബു, സംഗീത, സംയുക്ത തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.