മലയാള സിനിമയില്‍ പല തലങ്ങളില്‍ ഒരു ട്രെന്‍ഡ് സെറ്ററായിരുന്നു നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രനൊരുക്കിയ ‘പ്രേമം’ . ചിത്രം പുറത്തിറങ്ങിയിട്ട് ഇന്നേക്ക് അഞ്ച് വർഷം തികയുകയാണ്.2015 മെയ് 29 നായിരുന്നു വമ്പന്‍ ഹിറ്റായ ചിത്രം റിലീസ് ചെയ്തത്. പ്രദർശനം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ ആ വർഷത്തെ വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ഇത്.ചിത്രം 60 കോടിയോളം ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയിരുന്നു. അൻവർ റഷീദ് ആയിരുന്നു ചിത്രത്തിന്റെ നിർമ്മാണം. നായികമാരായി എത്തിയ അനുപമ പരമേശ്വരൻ, സായിപല്ലവി ,മഡോണ സെബാസ്റ്റ്യൻ എന്നിവരുടെയെല്ലാം ആദ്യത്തെ ചിത്രമായിരുന്നു പ്രേമം.
ചിത്രത്തിന്റെ ആരുമറിയാത്ത ചില വിശേഷങ്ങൾ തുറന്ന് പറയുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ ഇപ്പോൾ. ചിത്രത്തിന്റെ നിർമാതാവ് അൻവർ റഷീദിന് ദുൽഖർ സൽമാനെ നായകനാക്കി പ്രേമം ഒരുക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ നിവിൻ പോളിയോട് തനിക്കുണ്ടായിരുന്നു അടുത്ത സൗഹൃദത്തിന്റെ പേരിൽ ദുൽഖറിന് പകരം നിവിനെ കാസ്റ്റ് ചെയ്യുകയായിരുന്നു, അൽഫോൻസ് പറയുന്നു.
ഈ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മൂന്ന് നായികമാരും ഇപ്പോൾ തെന്നിന്ത്യയിലെ പ്രമുഖ നടിമാരാണ്. ചിത്രത്തിന്റെ അഞ്ച് വർഷം തികഞ്ഞതിന്റെ ആഘോഷം ഫേസ്ബുക്കിൽ കൂടി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ. ചിത്രം പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയമുള്ളവ ആയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…