അന്തരിച്ച മലയാളത്തിന്റെ മഹാനടി കെപിഎസി ലളിതയ്ക്ക് ആദരമര്‍പ്പിച്ച് നടന് പൃഥ്വിരാജും മല്ലികാ സുകുമാരനും. പൊതുദര്‍ശനത്തിനുവച്ച തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്പലത്തിലെത്തിയാണ് ഇരുവരും അന്ത്യാഞ്ജലി അര്‍പ്പിച്ചത്. പ്രിയനടിക്ക് അന്ത്യമോപചാരമര്‍പ്പിച്ച് മല്ലിക സുകുമാരന്‍ വിതുമ്പി. ഇത് കണ്ടുനിന്നവരുടേയും കണ്ണ് നനയിച്ചു. തിരികെ പോകും നേരം മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞെങ്കിലും മല്ലിക സുകുമാരന്‍ ഒന്നും പറഞ്ഞില്ല.
ഇന്നലെ രാത്രി 10.20 ഓടെയായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരി എങ്കക്കാട്ടെ ഓര്‍മ്മ എന്നു പേരുള്ള വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകള്‍.
നിരവധി പേരാണ് കെപിഎസി ലളിതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. നടന്മാരായ മോഹന്‍ലാല്‍, ദിലീപ്, നടിമാരായ കാവ്യാ മാധവന്, മഞ്ജുപിള്ള ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.