മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ചിത്രം പ്രഖ്യാപിച്ചതു മുതല്‍ കാത്തിരിപ്പിലായിരുന്നു മോഹന്‍ലാല്‍ ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയാണെന്ന് വ്യക്തമാക്കി രംഗതത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. മോഹന്‍ലാലിനും മുരളി ഗോപിക്കും ആന്റണി പെരുമ്പാവൂരിനുമൊപ്പമെത്തിയാണ് പൃഥ്വിരാജ് കാര്യങ്ങള്‍ വിശദീകരിച്ചത്. ഇതിന്റെ വിഡിയോയും പുറത്തുവിട്ടു.
ലൂസിഫറിന് മുന്നോടിയായി 2018 ല്‍ മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അന്ന് ഒടിയന്റെ സെറ്റില്‍വച്ചാണ് ലൂസിഫറിന് ഔദ്യോഗികമായി തുടക്കം കുറിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞു. അതുപോലെയൊരു കൂടിക്കാഴ്ചയാണ് നടന്നിരിക്കുന്നത്. എമ്പുരാന്റെ കഥ പൂര്‍ത്തിയായി. ഇനി കാസ്റ്റിംഗും മറ്റുമുള്ള കാര്യങ്ങളും തുടങ്ങുകയാണ്. ലൂസിഫര്‍ പോലെ ഒരു കൊമേഷ്യല്‍ എന്റര്‍ടെയ്‌നറായിരിക്കും എമ്പുരാന്‍. ലൂസിഫറിനെ സ്വീകരിച്ച പോലെ എമ്പുരാനെയും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.
ലൂസിഫറിന് മൂന്നാം ഭാഗമുണ്ടാകുമെന്ന സൂചന മുരളി ഗോപി നല്‍കി. മൂന്ന് ഭാഗങ്ങളുള്ള ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാനെന്നാണ് മുരളി ഗോപി പറഞ്ഞത്. ലൂസിഫറിനെ വച്ച് നോക്കുമ്പോള്‍ എമ്പുരാന്‍ അതിന് മുകളില്‍ നില്‍ക്കണമെന്നും അങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ലൂസിഫറിന്റെ കഥ എമ്പുരാനില്‍ നില്‍ക്കില്ലെന്നും അതിന് ശേഷം എന്ത് എന്ന് പ്രേക്ഷകര്‍ ചോദിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…