Categories: Malayalam

പൃഥ്വിരാജിന്റെ രണ്ടാം കോവിഡ് ടെസ്റ്റ് ഫലവും നെഗറ്റീവ്; താരം ഉടൻ വീട്ടിലേക്ക്

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പ്രിഥ്വിയും മറ്റ് അണിയറ പ്രവർത്തകരും ജോർദാനിൽ ആയിരുന്നു. ജോർദാനിലെ ഗവൺമെന്റിന്റെ പ്രത്യേക ശുപാർശ മൂലം ഏപ്രിൽ 10 വരെ അവർക്ക് ഷൂട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് രൂക്ഷമായതിനെത്തുടർന്ന് അനുമതി റദ്ദാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച ആണ് അവർ തിരിച്ചെത്തിയത്. ജോർദാനിലെ ചിത്രീകരണം പൂർത്തീകരിച്ചതിനുശേഷമാണ് പൃഥ്വിരാജും ടീമും തിരിച്ചെത്തിയിരിക്കുന്നത്. പൃഥ്വിരാജ് തിരിച്ചെത്തിയതിന്റെ സന്തോഷം ഭാര്യ സുപ്രിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

ഇതിനിടെ പൃഥ്വിരാജിന്റെ രണ്ടാമത്തെ കോവിഡ് ടെസ്റ്റ് ഫലം കൂടി നെഗറ്റീവ് ആയിരിക്കുകയാണ്. ഇതോടെ ജൂൺ അഞ്ചിന് പൃഥ്വിരാജ് സ്വന്തം ഫ്ലാറ്റിലേക്ക് താമസം മാറ്റും. നിലവിൽ ഭാര്യയും മകളും താമസിക്കുന്ന സ്വന്തം വീട്ടിൽ അല്ല പൃഥ്വിരാജ് ഹോം ക്വറന്റൈനിൽ ഇരിക്കുന്നത്.
കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയ സന്തോഷം താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കൂടി പുറത്ത് വിട്ടിരുന്നു. ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യുഷണൽ പൂർത്തിയാക്കിയ പൃഥ്വിരാജ് ഇപ്പോൾ ഹോം ക്വറന്റൈനിലാണ്.

ആടുജീവിതം ക്രൂവിന്റെ കൂടെ ഉണ്ടായിരുന്ന ഒരു വ്യക്തിക്ക് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. പൃഥ്വിരാജിന്റെ ഒപ്പം തിരിച്ചെത്തിയ സംഘത്തിൽ ഉണ്ടായിരുന്ന ഇദ്ദേഹം എടപ്പാൾ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. മൂന്ന് ദിവസമായി അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. മലപ്പുറം സ്വദേശിയായ ഇദ്ദേഹത്തെ ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തന്റെ ഏഴുദിവസത്തെ ക്വാറന്റൈനെക്കുറിച്ച് പൃഥ്വിരാജ് പറയുന്നത് ഇങ്ങനെയാണ്.

ഏഴ് ദിവസത്തെ എന്റെ ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈൻ ഇന്ന് അവസാനിക്കും. അടുത്ത ഏഴ് ദിവസം ഹോം ക്വാറന്റൈനിലാണ്. ഹോം ക്വാറന്റൈനും കൃത്യമായി പാലിക്കേണ്ടതാണ് എന്നും പൃഥ്വിരാജ് ഓര്‍മ്മിക്കുന്നു’. ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിന്റെ ജോലിക്കാര്‍ക്കും അവരുടെ ആതിഥ്യമര്യാദയ്‍ക്കും നന്ദി പറയുന്നു. ഇതിനകം ഹോം ക്വാറന്റൈനില്‍ പോയവര്‍ ഒരു കാര്യം ഓര്‍ക്കണം, വീട്ടിലെത്തുന്നുവെന്ന് പറയുന്നത് നിങ്ങളുടെ ക്വാറന്റൈൻ കാലം അവസാനിച്ചുവെന്ന അര്‍ത്ഥമില്ല. ഹോം ക്വാറന്റൈൻ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ആരോഗ്യപ്രവര്‍ത്തര്‍ പറഞ്ഞ തരത്തിലുള്ള രോഗം പിടിക്കാൻ സാധ്യത കൂടുതലുള്ള ആള്‍ക്കാര്‍ വീട്ടിലില്ലെന്ന് ഉറപ്പുവരുത്തണം.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago