ബോളിവുഡ് താരം രൺവീർ സിംഗ് നായകനായി എത്തുന്ന ചിത്രം ’83’ റിലീസിന് എത്തി. മലയാളത്തിൽ പൃഥ്വിരാജ് ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. രൂപം കൊണ്ടും വേഷം കൊണ്ടും കപിൽ ദേവ് ആയി രൺവീർ സിംഗ് സ്ക്രീനിൽ നടത്തുന്ന പരകായ പ്രവേശം ഗംഭീരമാണെന്നാണ് റിപ്പോർട്ടുകൾ. ചിത്രം സംവിധാനം ചെയ്യുന്നത് കബീർ ഖാൻ ആണ്.
ചിത്രത്തിന്റെ പ്രത്യേക പ്രീമിയർ ഷോ മലയാളസിനിമയിലെ താരങ്ങൾക്കായി പൃഥ്വിരാജ് കൊച്ചിയിൽ നടത്തിയിരുന്നു. നസ്രിയ, വിജയ് ബാബു, അമല പോൾ, സാനിയ ഇയ്യപ്പൻ, സംയുക്ത മേനോൻ തുടങ്ങി നിരവധി പേർ സിനിമ കാണാനായി എത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയതിനു ശേഷം സിനിമയെക്കുറിച്ചുള്ള അഭിപ്രായം താരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെയ്ക്കുകയും ചെയ്തു.
‘സിനിമ കണ്ടിറങ്ങിയതേ ഒള്ളൂ. നല്ല സിനിമയാണ്. മികച്ച കലാസൃഷ്ടി കണ്ടതിന്റെ അനുഭവം സിനിമ പ്രേക്ഷകർക്ക് കിട്ടും. ക്രിക്കറ്റ് പ്രേമികൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിന്റെ നാഴികക്കല്ലായ സംഭവത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടമാകും. സിനിമയും ക്രിക്കറ്റും ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ ചിത്രം തിയറ്ററുകളിൽ തന്നെ കാണണം. ഞാന്‍ അങ്ങനെയൊരാളാണ്. എനിക്കൊരുപാട് ഇഷ്ടപ്പെട്ടു.’ – ചിത്രം കണ്ടതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പൃഥ്വിരാജ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ച് പൂർത്തിയാക്കി മടങ്ങിയ പൃഥ്വിരാജിനെ അപ്രതീക്ഷിതമായി എത്തിയ നസ്രിയ തള്ളിക്കൊണ്ട് വീണ്ടും മാധ്യമങ്ങളുടെ മുന്നിലേക്ക് എത്തി. പൃഥ്വിരാജിനെ പിടിച്ചു നിർത്തിക്കൊണ്ട് എല്ലാവരും സിനിമ കാണണമെന്ന് നസ്രിയ അഭ്യർത്ഥിച്ചു. നിറഞ്ഞ ചിരിയോടെയാണ് കണ്ടു നിന്നവർ ഈ രംഗങ്ങളെ വരവേറ്റത്. ഏതായാലും ഇത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…