ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് സെയ്റ നരസിംഹ റെഡ്ഡി.ചിത്രത്തിന്റെ ട്രയ്ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചരിത്രതാളുകളിൽ എഴുതപ്പെടാതെ പോയ വീരനും ബ്രിട്ടീഷിനെതിരെ ആദ്യമായി യുദ്ധം കുറിച്ചവനുമായ പോരാളിയാണ് നരസിംഹ റെഡി. അമിതാഭ് ബച്ചൻ, വിജയ് സേതുപതി, നയൻതാര, തമന്ന, ജഗപതി ബാബു എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സുരേന്ദർ റെഡ്ഡി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം റാം ചരനാണ്.
ചിത്രത്തിന്റെ പ്രചരണാർത്ഥം ചിരഞ്ജീവി ഇന്ന് കൊച്ചിയിൽ എത്തിയിരുന്നു. നടൻ പൃഥ്വിരാജും ചടങ്ങിൽ പങ്കെടുത്തു.ചടങ്ങിൽ ലൂസിഫറിലെ തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയത് ചിരഞ്ജീവിയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനും ലൂസിഫറിന്റെ സംവിധായകനുമായ പൃഥ്വിരാജ്. അദ്ദേഹം ആ കഥാപാത്രം ചെയ്യുമെന്നാണ് ഞാൻ കരുതുന്നത്,പൃഥ്വിരാജ് പറഞ്ഞു.ഒക്ടോബർ രണ്ടിനാണ് ചിത്രം തിയറ്ററിൽ എത്തുന്നത്.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…