പ്രിത്വിയുടെയും സുപ്രിയുടെയും കണ്മണിയായ അലംകൃത എന്ന അല്ലിയെ അറിയാത്തവർ ചുരുക്കമാണ്. ഇരുവരും അങ്ങനെ സോഷ്യൽ മീഡിയയിൽ അല്ലിയുടെ ചിത്രങ്ങൾ പങ്കുവെക്കാറില്ലെങ്കിലും അല്ലിയും ഒരു കുഞ്ഞു താരം തന്നെയാണ്. അത് കൊണ്ട് തന്നെ അല്ലിയെ കാണാനുള്ള മോഹം മലയാളികൾക്ക് ഉണ്ട്. ഇപ്പോഴിതാ മകളുടെ വിശേഷങ്ങളെ കുറിച്ച് പറയുകയാണ് പ്രിത്വി.
ലൂസിഫറിന്റെ വിജയത്തോടനുബന്ധിച്ചു അടുത്തിടെ പ്രിത്വി നൽകിയ ഒരു അഭിമുഖത്തിലാണ് മകളെപ്പറ്റി പൃഥ്വി മനസുതുറന്നത്. മകൾ അല്ലി ലൂസിഫർ കണ്ടോ എന്ന അവതാരികയുടെ ചോത്യത്തിനു ഇല്ല എന്നാണ് പ്രിത്വി മറുപടി നൽകിയത്. അവൾ വളരെ കുസൃതി ആണെന്നും മൂന്നു മണിക്കൂർ തിയേറ്ററിൽ അടങ്ങിയിരിക്കില്ലയെന്നും അതിനാലാണ് സിനിമ കാണാൻ അല്ലിയെ ഒപ്പം കൂട്ടാതിരുന്നതെന്നുമായിരുന്നു പൃഥ്വിയുടെ മറുപടി.