Categories: Malayalam

രണ്ട് മാസത്തെ കാത്തിരിപ്പിനവസാനം ! പൃഥ്വിരാജും ആടുജീവിതം സംഘവും കൊച്ചിയിൽ തിരിച്ചെത്തി… ഇനി ക്വറന്റൈൻ

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പ്രിഥ്വിയും മറ്റ് അണിയറ പ്രവർത്തകരും ജോർദാനിൽ ആയിരുന്നു. ജോർദാനിലെ ഗവൺമെന്റിന്റെ പ്രത്യേക ശുപാർശ മൂലം ഏപ്രിൽ 10 വരെ അവർക്ക് ഷൂട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് രൂക്ഷമായതിനെത്തുടർന്ന് അനുമതി റദ്ദാക്കിയിരുന്നു. അങ്ങനെ പൃഥ്വിയും കൂട്ടരും ജോർദാനിൽ തന്നെ തങ്ങുകയാണ്. ഷൂട്ട് ചെയ്യാൻ ആകാത്തതിന്റെ വിഷമം അണിയറ പ്രവർത്തകർക്ക് മുഴുവനും ഉണ്ട്. എന്നാൽ അതിന് പിന്നാലെ ജോർഡാനിൽ നിന്നും സന്തോഷകരമായ വാർത്തയാണ് പുറത്ത് വന്നത്. ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാസം ജോർഡാനിൽ പുനരാരംഭിച്ചു. ജോർഡാനിലെ കോവിഡ് 19 സ്ഥിതിഗതികൾ അനുകൂലമായതാണ് ഷൂട്ടിംഗ് പുനരാരംഭിക്കാൻ ഉള്ള അനുമതി ലഭിക്കാൻ ഉള്ള കാരണം.

പ്രതിസന്ധി ഘട്ടത്തിനിടയിലും ചിത്രത്തിന്റെ ജോർഡാനിലെ ഷെഡ്യൂൾ അണിയറ പ്രവർത്തകർ പൂർത്തിയാക്കിയിരുന്നു. പൃഥ്വിരാജ് തന്നെയാണ് ഷെഡ്യൂൾ പാക്ക് അപ്പ് ആയ വിവരം സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചത്. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഇന്ന് രാവിലെ പൃഥ്വിരാജ് കൊച്ചിയിൽ വിമാനം ഇറങ്ങി. 58 അംഗ സംഘം ഡൽഹി വഴിയുള്ള പ്രത്യേക എയർ ഇന്ത്യയുടെ വിമാനത്തിൽ ആണ് കൊച്ചി നെടുമ്പാശ്ശേരിയിൽ വിമനമിറങ്ങിയത്. ഇന്ന് മുതൽ 14 ദിവസം അണിയറ പ്രവർത്തകർ ക്വറന്റൈനിൽ പോകും.

ഇതിനിടെ പൃഥ്വിരാജിന്റെ ആട്ജീവിതത്തിലെ രണ്ട് ലുക്കുകൾ താരതമ്യം ചെയ്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഷൂട്ടിംഗ് തുടങ്ങി ആദ്യ ഷെഡ്യൂളിൽ ഉള്ള പൃഥ്വിരാജിന്റെ ലുക്കും ഇപ്പോൾ ഉള്ള പൃഥ്വിരാജിന്റെ ലുക്കും ഏറെ മാറ്റമാണ് ഉള്ളത്. പൃഥ്വിരാജിന്റെ ഡെഡിക്കേഷന് അഭിനന്ദനങ്ങൾ നൽകുകയാണ് സിനിമാ ലോകം.ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്ലെസി ഒരു ഫീച്ചര്‍ സിനിമ സംവിധാനം ചെയ്യുന്നത്. ശ്വേത മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കളിമണ്ണ് ആണ് അദ്ദേഹം ഇതിനുമുന്‍പ് സംവിധാനം ചെയ്‍ത ചിത്രം. ഇതിനിടെ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രോപ്പൊലീത്തയെക്കുറിച്ചുള്ള 100 ഇയേഴ്‍സ് ഓഫ് ക്രിസോസ്റ്റം എന്ന ഡോക്യുമെന്‍ററിയും ബ്ലെസി ഒരുക്കിയിരുന്നു. 48 മണിക്കൂര്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററി ഗിന്നസ് ബുക്കിലും ഇടംപിടിച്ചിരുന്നു

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago