Categories: Trailers

റോഷൻ മാത്യു നായകനായി, അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ചോക്ക്ഡ് ട്രെയ്‌ലർ പുറത്തിറങ്ങി [VIDEO]

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ നിശ്ചലമായ ഒരു മേഖലയാണ് സിനിമ മേഖല. സിനിമയുടെ ഷൂട്ടിങ് എല്ലാം നിർത്തി വെച്ചതിനാൽ താരങ്ങളും അണിയറ പ്രവർത്തകരും ദിവസവേതന തൊഴിലാളികളും എല്ലാം ഇപ്പോൾ വീട്ടിൽ തന്നെയാണ്. സിനിമാ മേഖലയിലെ എല്ലാ സംഘടനകളും ചേര്‍ന്ന് കൂട്ടായ ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ ചലച്ചിത്ര മേഖല പുനരാരംഭിക്കാനാകൂ എന്നും കൊവിഡ് വ്യാപനം സൃഷ്ടിച്ച സ്തംഭനാവസ്ഥ നേരിടാന്‍ മുന്‍നിര താരങ്ങള്‍ അമ്പത് ശതമാനമെങ്കിലും പ്രതിഫലം കുറയ്ക്കണമെന്നും താരങ്ങള്‍ക്ക് പുറമേ മുന്‍നിര ടെക്‌നീഷ്യന്‍സും പ്രതിഫലത്തില്‍ ഭീമമായ കുറവ് വരുത്തണമെന്നും നിര്‍മ്മാതാവും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയുമായ ജി. സുരേഷ് കുമാർ പറഞ്ഞിരുന്നു.

റോഷൻ മാത്യു പ്രധാന വേഷത്തിലും സയാമി ഖേർ നായികാ വേഷത്തിലുമെത്തുന്ന അനുരാഗ് കശ്യപ് ചിത്രം ചോക്ക്ഡ് ജൂൺ 5 ന് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങും. അനുരാഗിന്റെ സേക്രഡ് ഗെയിംസ്, ലസ്റ്റ് സ്റ്റോറീസ്, ഗോസ്റ്റ് സ്റ്റോറീസ് എന്നിവയക്കെല്ലാം മികച്ച സ്വീകാര്യതയാണ് നെറ്റ്ഫ്ലിക്സിൽ ലഭിച്ചത് എങ്കിലും അദ്ദേഹത്തിന്റെ ഫീച്ചർ ഫിലിം ആദ്യമായാണ് നെറ്റ്ഫ്ലിക്സിൽ എത്തുന്നത്. ആകാംക്ഷ നിലനിർത്തുന്ന ട്രെയിലർ ആണ് പുറത്തിറങ്ങിയത്. മധ്യവർഗ കുടുംബത്തിലെ സരിത എന്ന സ്ത്രീയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. സസ്പെൻസ് ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. അപ്രതീക്ഷിതമായി കുറച്ചു പണം കൈകളിലെത്തുന്ന സരിത മികച്ചരീതിയിൽ കുടുംബം മുന്നോട്ടു കൊണ്ടുപോകുമ്പോൾ ആണ് ഡീമോണിറ്റൈസേഷന്റെ രൂപത്തിൽ തിരിച്ചടി നേരിടുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് തിയേറ്ററുകൾ അടച്ചതോടെ കൂടുതൽ സംവിധായകരും നിർമാതാക്കളും ഒടിടി റിലീസുമായി മുന്നോട്ടു പോകുകയാണ്.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago