ഇന്ന് അറുപതാം ജന്മദിനം ആഘോഷിക്കുന്ന മലയാളികളുടെ പ്രിയ സൂപ്പർസ്റ്റാർ മോഹൻലാൽ ഈ ജന്മദിനം കേരള പോലീസിനായി സമർപ്പിച്ചിരിക്കുകയാണ്. അതിജീവനത്തിന്റെ ഈ സമയത്ത് നമ്മളെ രക്ഷിക്കുവാനായി ധൈര്യത്തോടും നിസ്വാർത്ഥമായും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും എന്റെ ഈ ജന്മദിനം ഞാൻ സമർപ്പിക്കുന്നു എന്നാണ് ലാലേട്ടൻ ട്വീറ്റ് ചെയ്തത്. പോലീസിനോടുള്ള നന്ദിസൂചകമായി ലാലേട്ടൻ അദ്ദേഹത്തിന്റെ വാട്ട്സാപ്പ് പ്രൊഫൈൽ ഫോട്ടോ കേരള പോലീസിന്റെ ലോഗോയാണ് കൊടുത്തിരിക്കുന്നത്. അതിന് കേരള പോലീസും അദ്ദേഹത്തിന് നന്ദി പറഞ്ഞു.
ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ സാറിന് അദ്ദേഹത്തിന്റെ അറുപതാം ജന്മദിനത്തിൽ കേരള പോലീസ് എല്ലാ ആശംസകളും നേരുന്നു. കേരള പോലീസിന്റെ ലോഗോ അദ്ദേഹത്തിന്റെ വാട്ട്സാപ്പ് പ്രൊഫൈൽ ഫോട്ടോയാക്കി ഈ ദിവസത്തിൽ ഞങ്ങളെ ബഹുമാനിച്ചതിനും നന്ദി എന്നാണ് കേരള പോലീസ് ട്വീറ്റ് ചെയ്തത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…