പ്രേക്ഷകരുടെ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പുകൾക്ക് പുത്തൻ ഉണർവ് നൽകി ലാലേട്ടനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം നിർവഹിക്കുന്ന ലൂസിഫറിന്റെ കിടിലൻ ടീസർ മമ്മൂക്ക പുറത്തിറക്കി. പൃഥ്വിരാജിന്റെ പ്രഥമ സംവിധാന സംരംഭമായ ലൂസിഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയ്, ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ലൂസിഫറിന്റെ നിർമാണം. അതേ സമയം ലാലേട്ടൻ നായകനായ ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ നാളെ തീയറ്ററുകളിൽ എത്തുകയാണ്. ഒടിയനൊപ്പം ലൂസിഫറിന്റെ ട്രെയ്ലർ നാളെ മുതൽ തീയറ്ററുകളിലും കാണിക്കുമെന്നാണ് റിപ്പോർട്ട്.