നടൻ പൃഥ്വിരാജ് സുകുമാരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ ‘തീർപ്പ്’ ടീസർ എത്തി. കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപിയുടെ രചനയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തീർപ്പ്’. പൃഥ്വിരാജിന് ഒപ്പം ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു എന്നിവരാണ് പ്രധാനവേഷങ്ങളിൽ സിനിമയിൽ എത്തുന്നുണ്ട്. ഫ്രൈഡേ ഫിലിം ഹൗസ്, സെല്ലുലോയ്ഡ് മാർഗ് എന്നിവയുടെ ബാനറുകളിൽ വിജയ് ബാബുവും മുരളി ഗോപിയും രതീഷ് അമ്പാട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
കഴിഞ്ഞദിവസം യുട്യൂബിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ ചാനലിലാണ് ടീസർ റിലീസ് ചെയ്തത്. യുട്യൂബിൽ ട്രെൻഡിംഗിൽ ഏഴാമതാണ് ടീസർ. ഇതുവരെ മൂന്നുമില്യണിൽ അധികം പേരാണ് ടീസർ കണ്ടത്. മുരളി ഗോപി, ഇഷ തൽവാർ എന്നിവരും താരനിരയിലുണ്ട്. സുനിൽ കെ എസ് ഛായാഗ്രഹണം നിർവഹിക്കുന്നു. മുരളി ഗോപി തന്നെയാണ് ഗാനരചനയും സംഗീതസംവിധാനവും.
മുരളി ഗോപി ആദ്യമായി സംഗീതസംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ഗോപി സുന്ദറാണ് പശ്ചാത്തലസംഗീതം. അധികം താമസിയാതെ തന്നെ ചിത്രം തിയറ്ററുകളിലേക്ക് എത്തും. സമീറ സനീഷ് ആണ് കോസ്റ്റ്യൂം ഡിസൈൻ.