പൃഥ്വിരാജിന്റെ ഗാരേജിലേക്ക് പുത്തന്‍ മിനികൂപ്പറും. പൃഥ്വിരാജും ഭാര്യ സുപ്രിയയും ഷോറൂമില്‍ ഒന്നിച്ചെത്തിയാണ് കാര്‍ ഏറ്റു വാങ്ങിയത്. മലയാള സിനിമയിലെ കാര്‍പ്രേമികളില്‍ മുന്‍പന്തിയിലാണ് പൃഥ്വിരാജ് സുകുമാരന്‍. കരിയറിന്റെ ആദ്യകാലത്ത് തന്നെ ബിഎംഡബ്ള്യുവിന്റെ റോഡ്സ്റ്റര്‍ മോഡല്‍ സീ4 പൃഥ്വി സ്വന്തമാക്കി. തുടര്‍ന്ന് പോര്‍ഷെ 911 കാബ്രിയോ, പോര്‍ഷെയുടെ തന്നെ കയാന്‍ എസ്യുവി എന്നിവ സ്വന്തമാക്കി.
മലയാള സിനിമ ലോകത്ത് ലബോര്ഗിനി ഹുറാകാന് സ്വന്തമാക്കിയ ആദ്യ വ്യക്തിയാണ് പൃഥ്വിരാജ്. 2018 മാര്‍ച്ചിലാണ് 3.25 കോടിയോളം എക്സ്-ഷോറൂം വിലയുള്ള കറുപ്പ് നിറത്തിലുള്ള സ്പോര്‍ട്സ് കാറിനെ നടന് സ്വന്തമാക്കിയത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ ലംബോര്‍ഗിനിയാണ് പ്രിഥ്വിരാജിന്റെത് (കേരളത്തിലുള്ള മറ്റുള്ള ലംബോര്‍ഗിനി മോഡലുകളെല്ലാം കേരളത്തിന് പുറത്തു രജിസ്റ്റര്‍ ചെയ്തതാണ്). 41 ലക്ഷത്തോളം രൂപ കാക്കനാട് ആര്‍ടിഓയില്‍ റെജിസ്ട്രേഷനായി ചിലവഴിച്ച പ്രിഥ്വിരാജിന്റെ ഹുറാക്കാന് ഫാന്‍സി നമ്പര്‍ ആണ്, കെഎല്‍-07, സിഎന്‍ 1. ഹുറാക്കന്റെ LP 5802 എന്ന റിയര്‍വീല്‍ ഡ്രൈവ് വേരിയന്റാണ് പൃഥ്വിരാജ് വാങ്ങിയത്. 580 ബിഎച്പി പവറും 540 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്ന 5.2 ലിറ്റര്‍ നാച്ചുറലി അസ്പിറേറ്റഡ് വി10 എന്‍ജിനാണ് ഈ പതിപ്പിന്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 3.4 സെക്കന്റ് മാത്രം വേണ്ട ഹുറാക്കന് മണിക്കൂറില്‍ 320 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് റേഞ്ച് റോവര്‍ വോഗിനെ പൃഥ്വിരാജ് വാങ്ങിയത്. ഭാര്യ സുപ്രിയക്കൊപ്പം കൊച്ചിയിലെ ലാന്‍ഡ് റോവര്‍ ഷോറൂമിലെത്തിയാണ് പൃഥ്വി പുതിയ റേഞ്ച് റോവര്‍ എസ്യുവി ഏറ്റുവാങ്ങിയത്. മൂന്ന് കോടി രൂപയോളം വില വരുന്ന റേഞ്ച് റോവര്‍ വോഗിന്റെ സില്‍വര്‍ നിറത്തിലുള്ള സ്പോര്‍ട്ടി വകഭേദമാണ് താരം വാങ്ങിയത്. പൂര്‍ണമായും ഇറക്കുമതി ചെയ്ത പ്രിഥ്വിരാജിന്റെ വോഗിന് 258 ബഎച്പി പവറും, 600 എന്‍എം ഉയര്‍ന്ന ടോര്‍ക്കും നല്കുന്ന 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ഈ എഞ്ചിനുമായി ബന്ധിപ്പിച്ചിരിക്കുന്നു.
കഴിഞ്ഞ വര്‍ഷം തന്നെ ഒക്ടോബറില്‍ ബിഎംഡബ്ള്യുവിന്റെ അത്യാഢംബര സെഡാന് ആയ 7 സീരീസും പൃഥ്വിരാജിന്റെ വീട്ടുമുറ്റത്തെത്തി. നീല നിറത്തിലുള്ള ബിഎംഡബ്ള്യു 7 സീരീസ് എം 760 ഘശ മോഡല്‍ ആണെന്നാണ് റിപോര്‍ട്ടുകള്‍. എം ഡിവിഷന്റെ പെര്‍ഫോമന്‍സ് പാര്‍ട്സുകള്‍ ചേര്‍ന്ന ഈ മോഡലിന് 2.4 കോടിയിലേറെയാണ് എക്സ്-ഷോറൂം വില. 6.6 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് V12 പെട്രോള്‍ എന്‍ജിനാണ് ഹൃദയം. 600 ബിഎച്പി പവറും 850 എന്‍എം ടോര്‍ക്കും ഈ എന്ജിന് ഉത്പാദിപ്പിക്കുന്നു. ആട് ജീവിതം ഷൂട്ടിങ്ങിനെ ജോര്‍ദാനില്‍ കുടുങ്ങിപ്പോയ പൃഥ്വി മാസങ്ങള്‍ക്ക് ശേഷം കൊച്ചിയില്‍ തിരിച്ചെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നിന്നും തനിയെ ഓടിച്ചു പോയതും ഇതിലാണ്.