സിനിമാപ്രേമികൾ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലസി ഒരുക്കുന്ന ചിത്രം വർഷങ്ങളുടെ കഠിനമായ അദ്ധ്വാനത്തിന് ശേഷമാണ് പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തുന്നത്. ചിത്രത്തിനു വേണ്ടി പൃഥ്വിരാജ് വളരെ കഠിനമായ പരിശ്രമങ്ങൾ ആയിരുന്നു നടത്തിയതെന്ന് നേരത്തെ തന്നെ ബ്ലസി വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ പുറത്തു വന്ന പോസ്റ്ററുകളിലെല്ലാം ഇത് വ്യക്തമാകുന്നുമുണ്ട്. കഴിഞ്ഞ ദിവസം പൃഥ്വിരാജ് പുറത്തു വിട്ട ആടുജീവിതത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ അത് വ്യക്തമാക്കുന്നതാണ്.
പുതിയ പോസ്റ്റർ നജീബ് മരുഭൂമിയിൽ അനുഭവിച്ചതിന്റെ തീവ്രത വ്യക്തമാക്കുന്ന തരത്തിലാണ്. നജീബ് ഗൾഫിൽ നേരിട്ടതിന്റെ മുഴുവൻ യാതനകളും ഈ പോസ്റ്ററിൽ വ്യക്തമാകുന്നെന്നാണ് കമന്റ് ബോക്സുകൾ പറയുന്നത്. ‘ഓരോ തുരങ്കത്തിന്റെയും അവസാനം ഒരു വെളിച്ചമുണ്ട്. പ്രതീക്ഷയുടെ അസാധാരണമായ കഥ ഈ ഏപ്രിൽ 10ന് തിയറ്ററുകളിൽ കാണുക’ എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് കുറിപ്പ് പങ്കുവെച്ചത്. ലോകനിലവാരത്തിലാണ് ഈ പൃഥ്വിരാജ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ സിനിമ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരിക്കും ആടുജീവിതം എന്നാണ് പ്രതീക്ഷിക്കുന്നത്.
2018 ഫെബ്രുവരിയിൽ പത്തനംതിട്ടയിൽ ആയിരുന്നു ‘ആടുജീവിതം’ സിനിമയുടെ ചിത്രീകരണം നടന്നത്. അതേവര്‍ഷവും പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരണം നടന്നു. എന്നാല്‍, കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് മാസത്തിലേറെ സിനിമാസംഘം ജോർദാനിൽ കുടുങ്ങി. 2022 മാര്‍ച്ച് 16ന് സഹാറ, അള്‍ജീരിയ തുടങ്ങിയിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനിലാണ് ഛായാഗ്രഹണം. എ ആര് റഹ്മാനാണ് ചിത്രത്തി്നറെ സംഗീതം നിര്‍വഹിക്കുന്നത്.
There is always light at the end of the tunnel.
Watch this extraordinary tale of hope on 10.04.2024@DirectorBlessy @arrahman @benyamin_bh @prithviofficial @Amala_ams @Haitianhero @rikaby @resulp#TheGoatLife#TheGoatLifeFilm #TheGoatLifeMovie #Aadujeevitham #Blessy #Benyamin… pic.twitter.com/STneVscOF5— Prithviraj Sukumaran (@PrithviOfficial) January 17, 2024