Prithviraj Sukumaran shares the gift given by daughter Alli on Father's Day
ഇന്ന് ലോകം മുഴുവൻ ഫാദേഴ്‌സ് ഡേ ആഘോഷിക്കുമ്പോൾ നിരവധി മനോഹര സമ്മാനങ്ങളാണ് ഓരോരുത്തരും കാണുന്നതും കേൾക്കുന്നതും. ഒരു പക്ഷേ അത്തരം സമ്മാനങ്ങളിൽ മലയാളി ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായിരിക്കുന്നത് പൃഥ്വിരാജിന് മകൾ അല്ലി സമ്മാനിച്ചതായിരിക്കും. ഒരു അഞ്ചു വയസ്സുകാരിയാണ് ഈ സമ്മാനം നൽകിയത് എന്നുമോർക്കണം.
സോഷ്യൽ മീഡിയ വഴി പൃഥ്വിരാജ് തന്നെയാണ് ആ സമ്മാനം പങ്ക് വെച്ചിരിക്കുന്നത്. അല്ലി സ്വന്തം കൈയ്യക്ഷരത്തിൽ എഴുതിയ ഒരു കുറിപ്പാണ് പൃഥ്വിരാജിന് സമ്മാനിച്ചിരിക്കുന്നത്. “പ്രിയപ്പെട്ട ദാദ.. അങ്ങേക്ക് ഇത് നല്ലൊരു ദിവസമാണെന്ന് പ്രതീക്ഷിക്കുന്നു. ഈ ദിവസം ദാദക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്ന് എനിക്കറിയാം. എല്ലാം നന്നായി തന്നെ നടക്കുന്നു എന്ന് വിശ്വസിക്കുന്നു.” എന്നാണ് അല്ലി ഇംഗ്ലീഷിൽ കുറിച്ചിരിക്കുന്നത്.
വികാരനിർഭരമായ ഒരു കുറിപ്പാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കിട്ടതും. അല്ലി എന്നെ കുറച്ചു നാളായി എന്നെ കാണാറില്ലായിരുന്നു. എനിക്ക് ഒരു സമ്മാനം തരുവാൻ ഫാദേഴ്‌സ് ഡേ ആകാൻ കാത്തിരിക്കുവാണെന്നും അല്ലി പറഞ്ഞിരുന്നു. അഞ്ചാം വയസ്സിൽ അല്ലിയുടെ ഇംഗ്ലീഷ് ആ പ്രായത്തിൽ തനിക്കുണ്ടായിരുന്നതിനേക്കാൾ വളരെ മികച്ചതാണെന്നും പൃഥ്വിരാജ് ഓർമിപ്പിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…