പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘ജനഗണമന’ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ന് മുതല്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും. ‘അവര്‍ക്ക് നിങ്ങള്‍ ഒരു വോട്ട് മാത്രമാണ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്.
2021 ജനുവരിയില്‍ പ്രോമോ പുറത്തിറങ്ങിയ സമയത്ത് ശ്രദ്ധ നേടിയ പ്രൊജക്ടാണ് ജനഗണമന. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഷാരിസ് മുഹമ്മദിന്റേതാണ് ചിത്രത്തിന്റെ രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
പൃഥ്വിക്കും സുരാജിനും പുറമെ മമ്ത മോഹന്‍ദാസ്, ശ്രീദിവ്യ, ധ്രുവന്, ശാരി, ഷമ്മി തിലകന്, രാജ കൃഷ്ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരസ്, വിനോദ് സാഗഡ, വിന്‍സി അലോഷ്യസ്, മിഥുന്, ഹരി കൃഷ്ണന്, വിജയ് കുമാര്‍, വൈഷ്ണവി വേണുഗോപാല്‍ തുടങ്ങിയരവാണ് മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ജേക്സ് ബിജോയാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. നെറ്റ്ഫ്ളിക്സാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.