കുടുംബപ്രേക്ഷകരുടെയും അതെ പോലെ തന്നെ യുവസിനിമാ പ്രേക്ഷകരുടെയും പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്.നിലവിൽ ഇപ്പോൾ ഏറ്റവും പുതിയ സിനിമ ‘കടുവ’യുടെ ഷൂട്ടിംങ് കോട്ടയത്ത് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.അതും മായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വെള്ള മുണ്ടും ജുബ്ബയുമുടുത്ത് ഒരു ചായ കപ്പും പിടിച്ച് ക്യാരവനില്‍ നിന്ന് ഇറങ്ങി നടന്ന് പോകുന്ന പൃഥ്വിരാജിന്റെ ‘മാസ്സ് വിഡിയോ’യാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
View this post on Instagram
താരത്തിൻെറ ഭാര്യ സുപ്രിയയാണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. കടുവ ചിത്രീകരണം ആരംഭിച്ചു എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾ കൊണ്ട് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.അതെ പോലെ തന്നെ നിരവധി ആരാധകർ താരത്തിന്റെ ലുക്കിന് കമന്റുമായി എത്തുന്നുണ്ട്.സിനിമയുടെ ചിത്രീകരണം നടക്കുന്നത് കോട്ടയത്തെ ചങ്ങനാശ്ശേരി മുണ്ടക്കയം പ്രദേശങ്ങളിലായാണ്. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്.
View this post on Instagram
ഈ ചിത്രത്തിന്റെ വളരെ വലിയ ഒരു പ്രത്യേകത എന്തെന്നാൽ ലുസിഫെറില്‍ വില്ലനായെത്തിയ വിവേക് ഒബ്റോയ് ആണ് ഈ ചിത്രത്തിലും വില്ലനായി എത്തുന്നത്. സായ് കുമാര്‍, സിദ്ധിഖ് ജനാര്ദ്ദനന്, വിജയരാഘവന്, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്, സംയുക്ത മേനോന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.ജിനു വി എബ്രഹാമാണ് കടുവയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. രവി കെ. ചന്ദ്രനാണ് ഛയാഗ്രഹണം. ഗജിനി, മൈ നെയിം ഈസ് ഖാന്, ഭാരത് ആനെ നേനു, ആദിത്യ വര്‍മ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകനാണ് രവി. ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് എസ്. തമന് ആണ്.