സംവിധായകനായും അഭിനേതാവായും നിര്‍മ്മാതാവായും പൃഥ്വിരാജ് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. മൂന്നുമാസ കാലത്തേക്ക് താരമിപ്പോള്‍ അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന് വേണ്ടി താരം ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മൂന്നു മാസത്തെ ഇടവേള എടുത്തിരിക്കുന്നത്.
90 കിലോ ഭാരമുണ്ടായിരുന്ന പൃഥ്വിരാജ് ഇപ്പോള്‍ ചിത്രത്തിന്റെ ഭാഗമായി 70 കിലോയോളം ആയിരിക്കുകയാണ്. താരത്തിന്റെ സ്പെഷ്യല്‍ ഡയറ്റ് പ്ലാനും സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരുന്നു. ചിത്രത്തിലെ ലുക്കിന് വേണ്ടി താടി നീട്ടിയാണ് ഇപ്പോഴുള്ളത്. ഒരു സ്വകാര്യ എഫ് എം ചാനലിന് നല്കിയ അഭിമുഖത്തില്‍ താരം പൂര്‍വകാല പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ്. തനിക്ക് സുപ്രിയയെ പ്രണയിക്കുന്നതിന് മുന്‍പ് മറ്റൊരു പ്രണയമുണ്ടായിരുന്നുവെന്നും ആസ്ട്രേലിയയില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു അത് എന്നും താരം പറഞ്ഞു.
പെണ്‍കുട്ടിയുടെ പേര് ജൂണ്‍ എന്നായിരുന്നു എന്നും പൃഥ്വി ഷോയില്‍ തുറന്ന് പറഞ്ഞു. ഇപ്പോള്‍ പക്ഷെ പ്രണയം സിനിമയോട് ആണെന്നും സിനിമയെയാണ് താന്‍ ഏറെ സ്നേഹിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. താരത്തിനെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ഡ്രൈവിംഗ് ലൈസന്‍സ് ആണ് ഒരു സെലിബ്രിറ്റിയും ആരാധകരും തമ്മിലുള്ള സംഭവവികാസങ്ങളാണ് ചിത്രത്തില്‍ പ്രമേയമാകുന്നത്. ചിത്രം ബോക്സ് ഓഫീസില്‍ വിജയെ നേടിക്കഴിഞ്ഞു