കായംകുളം കൊച്ചുണ്ണിയിലെ മനോഹരമായ പ്രകടനത്തിന് ശേഷം പ്രിയ ആനന്ദ് നായികയാകുന്ന കന്നഡ ചിത്രം ഓറഞ്ചിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഗോൾഡൻ സ്റ്റാർ ഗണേശ് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം പ്രശാന്ത് രാജാണ്. SS തമനാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. നിമ്മ സിനിമയുടെ ബാനറിൽ നവീൻ നിർമിക്കുന്ന കംപ്ലീറ്റ് ഫാമിലി എന്റർടൈനറായ ഓറഞ്ച് ഡിസംബർ 7ന് തീയറ്ററുകളിൽ എത്തും.