ഒമര്‍ ലുലു സംവിധാനെ ചെയ്ത അഡാര് ലൗ എന്ന ചിത്രത്തിന് ശേഷം പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം റിലീസായ ശേഷമാണ് താരം സെല്‍സേഷനല്‍ ഗേള്‍ ആയത്. ചിത്രം റിലീസാകുന്നതിന് മുന്‍പ് തന്നെ ദേശീയ മാധ്യമങ്ങള്‍ വരെ താരത്തിന്റെ അഭിമുഖത്തിനായി കാത്തിരുന്നിരുന്നു. പിന്നീട് വിവിധ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു. പിന്നീട് പ്രിയയ്ക്ക് ബോളിവുഡിലേക്കും അവസരം ലഭിച്ചിരുന്നു. ശ്രീദേവി ബംഗ്ലാവ് എന്നാണ് ബോളിവുഡ് ചിത്രത്തിന് പേര്. ചിത്രം റിലീസായിട്ടില്ല. പിന്നീട് നിരവധി പരസ്യ ചിത്രങ്ങളിലും പ്രിയ തിളങ്ങിയിരുന്നു.
ആദ്യം സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. പക്ഷെ പിന്നീട് പ്രോത്സാഹിപ്പിച്ചവര്‍ തന്നെ താരത്തിനെ താഴ്ത്തികെട്ടാനും ശ്രമിച്ചിരുന്നു. നിരവധി ട്രോളുകളാണ് താരത്തിന് എതിരെ ഉയര്‍ന്നത്. ചുരുങ്ങിയ സമയംകൊണ്ടാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ വര്‍ദ്ദനവ് ഉണ്ടായത്. മലയാളത്തില്‍ ദുല്‍ഖറിനായിരുന്നു ഫോളോവേര്‍സ് കൂടുതല്‍, പ്രിയയ്ക്ക് ആരാധകര്‍ വര്‍ദ്ദിച്ചതോടെ ദുല്‍ഖറിനെയും താരം കടത്തിവെട്ടി. നിലവില്‍ 7 മില്യണിലധികം ഫോളോവേഴ്സാണ് താരത്തിനുള്ളത്. മലയാളത്തില്‍ സംസാരിക്കാനറിയാമെങ്കിലും ഏറ്റവും അധികം ഫോളോവേഴ്സ് പുറത്തുള്ളവരാണ്. അതുകൊണ്ടാണ് ഇംഗ്ലീഷില്‍ സംസാരിക്കുന്നതെന്ന് താരം അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
ഈ അടുത്തായിരുന്നു താരം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഒഴിവാക്കിയത്. ഒരു ബ്രേക്ക് എടുക്കണമെന്ന് ഉണ്ടായിരുന്നു അത്രയേ ഉണ്ടായിരുന്നുള്ളൂ , അതല്ലാതെ വലിയ കാര്യങ്ങള്‍ ഒന്നും തന്നെ ഇതിന് പിന്നില്‍ ഉണ്ടായിരുന്നില്ലെന്ന് താരം ഇപ്പോള്‍ മനസ് തുറക്കുകയാണ്. ട്രോളുകള്‍ കാരണമാണ് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തത് എന്ന് പലരും പറഞ്ഞിരുന്നു പക്ഷെ അതൊന്നുമല്ല കാര്യമെന്നും താരം കൂട്ടിചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…