ഓണക്കാലമടുത്തതോടെ എങ്ങും ആഘോഷത്തിന്റെ പ്രതീതികൾ ഉയർന്നു തുടങ്ങി. കോവിഡ് പ്രതിസന്ധികൾക്കിടയിലും തങ്ങളാൽ കഴിയുന്ന വിധം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മലയാളികളും സിനിമ താരങ്ങളും. അതിനിടയിലാണ് നടി പ്രിയ വാര്യരുടെ ഓണപ്പുടവയുടുത്തുള്ള ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നത്. ഇൻസ്റ്റാഗ്രാമിലാണ് നടി ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.
ഒമർ ലുലു ഒരുക്കിയ ഒരു അഡാർ ലൗ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രശസ്തയായ നടിയാണ് പ്രിയ വാര്യർ. ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എങ്കിലും താരം വളരെ ശ്രദ്ധ നേടി. മലയാളത്തിൽ പിന്നീട് ചിത്രങ്ങൾ ഒന്നുമില്ല എങ്കിലും ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ വാര്യർ.
View this post on Instagram
താരമിപ്പോൾ ബോളിവുഡിൽ തിരക്കിലാണ്. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ പ്രിയ വാര്യർ തന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുണ്ട്.