Categories: MalayalamNews

നസ്രിയ തിരിച്ചുവന്നതിന് പോലും എന്നെ ട്രോളുന്നു, ഹിറ്റാക്കിയവർ തന്നെ തളർത്തുന്നുവെന്ന് പ്രിയ വാര്യർ

ഒമർ ലുലു ഒരുക്കുന്ന ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കൽ കൊണ്ട് ഇന്ത്യക്കകത്തും പുറത്തും ആരാധകരെ സൃഷ്ടിച്ച പ്രിയവാര്യർ തന്നെ വളർത്തിയവർ തന്നെ തളർത്തുകയാണെന്ന് അഭിപ്രായപ്പെട്ടു. മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലെ പ്രകടനം കൊണ്ടാണ് പ്രിയ വാര്യർ ശ്രദ്ധ നേടിയത്. കൂടാതെ ടീസർ കൂടിയായപ്പോൾ കൂടുതൽ ആരാധകരായി. അഭിനേത്രി എന്ന നിലയിൽ തനിക്ക് കഴിവ് തെളിയിക്കാനുള്ള അവസരം പോലും തന്നിട്ടില്ല എന്ന് പ്രിയ പറഞ്ഞു.

“എന്നെ ഹിറ്റാക്കിയ ഒരു കൂട്ടം ആളുകള്‍ തന്നെ എന്നെ ഇപ്പോള്‍ വലിച്ചു കീറാന്‍ നോക്കുന്നതിലാണ് സങ്കടം. ഈയടുത്ത് ‘കൂടെ’ സിനിമ ഇറങ്ങിയപ്പോള്‍ വന്ന ട്രോള്‍ എനിക്ക് വല്ലാതെ വിഷമമായി. നസ്രിയ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരുന്ന സിനിമയായത് കൊണ്ട് ട്രോളന്മാരും അത് ആഘോഷമാക്കുകയായിരുന്നു. അതിനവര്‍ എന്നെ ഇരയാക്കുന്നത് എന്തിനാണെന്നാണ് മനസിലാകാത്തത്. ‘നസ്രിയയെ ഒക്കെ കാണുമ്പോഴാ പ്രിയാ വാര്യരെ ഒക്കെ പിടിച്ചു കിണറ്റിലിടാന്‍ തോന്നുന്നത്, ആരൊക്കെ പുരികം പൊന്തിച്ചാലും ഈ കണ്ണുകളുടെ ഭംഗിയില്ല’ എന്നൊക്കെ പറഞ്ഞു കളിയാക്കുകയാണ്.”

“ഒരു നടിയെന്ന നിലയില്‍ എന്തെങ്കിലും പ്രൂവ് ചെയ്യാനുള്ള അവസരം പോലും എനിക്ക് കിട്ടിയിട്ടില്ല. നന്നായി അഭിനയിക്കാന്‍ അറിയുമോയെന്നൊക്കെ കണ്ട് അഭിപ്രായം പറയേണ്ട ആളുകള്‍ ഒരു കാര്യവുമില്ലാതെ എന്നെ കുറ്റപ്പെടുത്തുന്നു. വേറൊരു നടിയെ സന്തോഷിപ്പിക്കാനായി എന്നെ ട്രോള്‍ ചെയ്യുന്നത് ശരിയാണോ? ഇങ്ങനെയൊക്കെ ചെയ്യുന്നതിന് മുന്‍പ് സിനിമയിറങ്ങി എന്റെ അഭിനയം നല്ലതാണോ മോശമാണോ എന്നൊക്കെ മനസിലാകും വരെ കാത്തിരുന്ന് കൂടെ?” പ്രിയ വാര്യര്‍ ചോദിച്ചു.

“ഐ.പി.എല്‍ സമയത്താണ് മഞ്ചിന്റെ പരസ്യം ചെയ്തത്. സീസണ്‍ അവസാനിച്ചപ്പോള്‍ പരസ്യവും കുറച്ചു. പിന്നീടാണ് ചാനല്‍ വര്‍ത്തകളിലൊക്കെ ഒരു കോടി ചിലവില്‍ ചെയ്ത പ്രിയ വാര്യരുടെ പരസ്യം മഞ്ചിന് നഷ്ടമുണ്ടാക്കിയെന്നും പരസ്യം പിന്‍വലിച്ചെന്നുമൊക്കെ കാണുന്നത്. മഞ്ചിന്റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്കേറ്റവും ലാഭമുണ്ടാക്കിയ പരസ്യമാണതെന്നാണ് അവര്‍ പറഞ്ഞത്. തെറ്റിദ്ധാരണ മാറ്റാന്‍ പത്ര സമ്മേളനം നടത്താമെന്നും പറഞ്ഞു. പക്ഷെ ഇപ്പോഴും ആ വ്യാജ വാര്‍ത്ത സത്യമാണെന്നാണ് പലരും വിശ്വസിക്കുന്നത്.”

“രാഹുല്‍ ഗാന്ധി വിങ്ക് ചെയ്തത് എന്നെ കോപ്പിയടിച്ചാണെന്നും പറഞ്ഞായിരുന്നു അടുത്ത ആരോപണം. കോളേജില്‍ നിന്നും വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ ചാനലുകാര്‍ വന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കലിനെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചു. അദ്ദേഹം വിങ്ക് ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് പറഞ്ഞു. പക്ഷെ കുറച്ചു കൂടി അതിശയോക്തി കലര്‍ന്ന മറുപടി വേണമെന്ന് പറഞ്ഞപ്പോള്‍ എന്റെ സിഗ്നേച്ചര്‍ സിംബലായ കണ്ണിറുക്കല്‍ ചെയ്തതില്‍ സന്തോഷമുണ്ടെന്ന് അങ്ങ് പറഞ്ഞു. പക്ഷെ അദ്ദേഹം എന്റെ സിംബല്‍ കോപ്പിയടിച്ചെന്ന് ഞാന്‍ പറഞ്ഞതായാണ് വാര്‍ത്തയും ട്രോളും വന്നത്. ഞാന്‍ പിന്നെ എങ്ങനെയാണ് പറയേണ്ടത്. ഈ വിവാദങ്ങളൊക്കെ വെറുതെ ഉണ്ടാക്കുകയാണ് ഒരാള്‍ പെട്ടെന്ന് നന്നാകുന്നത് ഇഷ്ടമില്ലാത്ത കുറച്ചു ആളുകളാണ് ഇതിന് പിന്നിലെന്നാണ് എനിക്ക് തോന്നുന്നത്”– പ്രിയ പറയുന്നു

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago