ജൂണ്‍ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായ നടനാണ് സര്‍ജാനോ ഖാലിദ്. ആദ്യരാത്രി, ബിഗ്ബ്രദര്‍, ക്വീന്‍, കോബ്ര തുടങ്ങിയ സിനിമകളിലും സര്‍ജാനോ വേഷമിട്ടു. പ്രിയ വാര്യര്‍ക്കൊപ്പമുള്ള ഫോര്‍ ഇയേഴ്സാണ് സര്ജാനോയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ക്യാമ്പസ് പഞ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇതിന് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. ഇന്ന് കൊച്ചിയിൽ നടന്ന ചിത്രത്തിന്റെ പ്രിവ്യു ഷോ കഴിഞ്ഞ് കണ്ണീരോടെ പുറത്തേക്ക് വരുന്ന പ്രിയയുടെ വീഡിയോ ഏറെ വൈറലായിരിക്കുകയാണ്. നാളെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
#PriyaVarrier becomes emotional after #4Years preview show… pic.twitter.com/tHzzABEu73
— AB George (@AbGeorge_) November 24, 2022
നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയ വാര്യര്‍ മലയാളത്തില്‍ വേഷമിടുന്ന ചിത്രമാണ് ഫോര്‍ ഇയേഴ്സ്. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കര്‍ ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സാന്ദ്രാ മാധവ്, സന്ധൂപ് നാരായണന്, ആരതി മോഹന്‍, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കര്‍ എന്നിവരാണ്.
ഛായാഗ്രഹണം: സാലു കെ തോമസ്, എഡിറ്റര്‍: സംഗീത് പ്രതാപ്, സൗണ്ട് ഡിസൈന്‍ ആന്‍ഡ് ഫൈനല്‍ മിക്സ്: തപസ് നായക്, മേക്കപ്പ്: റോണക്സ് സേവിയര്‍, വസ്ത്രാലങ്കാരം: രമ്യ സുരേഷ്, ആര്‍ട്ട്: സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷന്‍ കണ്ട്രോളര്: സജീവ് ചന്ദിരൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍: അനൂപ് മോഹന്‍ എസ്, അസിസ്റ്റന്റ് ഡിഓപി; ഹുസൈന് ഹംസ, ഡിഐ: രംഗ് റെയ്സ് മീഡിയ, വിഎഫ്എക്സ്: ഫോക്സ് ഡോട്ട് മീഡിയ, ഫിനാന്‍സ് കണ്ട്രോളര്: വിജീഷ് രവി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ലിബിന് വര്‍ഗീസ്, പ്രൊഡക്ഷന്‍ മാനേജര്‍; എല്‍ദോസ് രാജു, സ്റ്റില്‍സ്: സജിന്‍ ശ്രീ, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍, പിആര്‍ഓ: പ്രതീഷ് ശേഖര്‍.