മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ആണ് പ്രിയ വാര്യര്‍ സിനിമാ ലോകത്തേക്ക് എത്തിയത്. ചിത്രത്തിലെ പ്രോമോ സോങ് ഹിറ്റായതോടെ പ്രിയക്ക് ഇന്ത്യയെങ്ങും ആരാധകരായി.
തെലുങ്കിലും ബോളിവുഡിലും പ്രിയ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. തെലുങ്കില്‍ നിതിനോടൊപ്പം ചെക്ക് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള നടി കൂടിയാണ് പ്രിയ വാര്യര്‍
ഇപ്പോഴിതാ പ്രിയ വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ച ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പട്ടുപാവാടയും ബ്ലൗസും ധരിച്ചാണ് പ്രിയ വാര്യര്‍ ഫോട്ടോകളില്‍ ഉള്ളത്.