ഒരു അഡാർ ലൗവിലെ കണ്ണിറുക്കലും വെടി വെച്ചിടലും കൊണ്ടെല്ലാം ഇന്ത്യ മുഴുവൻ തരംഗമായ പ്രിയ വാര്യർ ഇത്തവണ തന്റെ സിഗ്നേച്ചർ സ്റ്റൈൽ കൊണ്ട് കീഴടക്കിയത് തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുനെയാണ്. ഒരു അഡാർ ലൗ തെലുങ്ക് പതിപ്പ് ലവേഴ്സ് ഡേ ഓഡിയോ ലോഞ്ചിനിടയിലാണ് സംഭവം. ഒമർ ലുലു സംവിധാനം നിർവഹിക്കുന്ന ഒരു അഡാർ ലൗ ഫെബ്രുവരി 14നാണ് തീയറ്ററുകളിൽ എത്തുന്നത്. കന്നഡയിലും ചിത്രമെത്തുന്നുണ്ട്. ഷാൻ റഹ്മാൻ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഇപ്പോൾ തന്നെ സൂപ്പർഹിറ്റാണ്. തീർത്തും പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.