Categories: Malayalam

23 വർഷം മുൻപ് പുറത്തിറങ്ങിയ തന്റെ കരിയറിലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് ചിത്രം മോഹൻലാൽ കാണുന്നത് കഴിഞ്ഞ ആഴ്ച്ച !! ഞെട്ടിക്കുന്ന രഹസ്യം തുറന്ന് പറഞ്ഞ് പ്രിയദർശൻ

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിൽ നിന്നും ആരംഭിച്ചതാണ്. പിന്നീടങ്ങോട്ട് ആരാധകർക്ക് ആവേശവും ആനന്ദവും നൽകുന്ന ചിത്രങ്ങളായിരുന്നു ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയത്. ഇന്ന് ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രം ആകുവാൻ പോകുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നീട്ടി വെച്ചിരിക്കുകയാണ്. മോഹൻലാൽ, പ്രിയദർശൻ എന്നിവർ ഇപ്പോൾ തങ്ങളുടെ ചെന്നൈയിൽ ഉള്ള വീട്ടിൽ ലോക്ക് ഡൗണിലാണ്. ഏഷ്യാവില്ല തിയേറ്റർ മലയാളം എന്ന യൂട്യൂബ് ചാനലിന് ഓൺലൈൻ വഴി അനുവദിച്ച അഭിമുഖത്തിൽ പ്രിയദർശൻ പറയുന്നത് ഈ സമയം ഉപയോഗിക്കുന്നത് കാണാത്ത ഒരുപാട് സിനിമകൾ കാണാനും പുസ്തകം വായിക്കാനും പിന്നെ എഴുതാനുമാണ് എന്നാണ്.

കുറച്ചു ദിവസം മുൻപ് മോഹൻലാൽ തന്നെ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞ ഒരു കാര്യവും പ്രിയദർശൻ പങ്കുവയ്ക്കുന്നുണ്ട്. 1997 ൽ ഓണം റിലീസായി എത്തിയ മലയാള ചിത്രമായ, മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ചന്ദ്രലേഖ മോഹൻലാൽ ആദ്യമായി പൂർണമായി കാണുന്നത് ഈ ദിവസങ്ങളിൽ ആണെന്ന് താരം പറഞ്ഞു. മലയാളത്തിലെ എവർഗ്രീൻ കോമഡി ക്ലാസ്സിക്കുകളിൽ ഒന്നായിരുന്നു ചന്ദ്രലേഖ. മലയാളികൾ ഇന്നും ഏറെ ആവേശത്തോടെ നോക്കി കാണുന്ന ചന്ദ്രലേഖ എന്ന ചിത്രം ഇപ്പോൾ റിലീസ് ചെയ്തിട്ട് അതിന്റെ 23 വർഷം പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴാണ് മോഹൻലാൽ അത് പൂർണമായി കാണുന്നത് എന്ന വാർത്ത ഏറെ കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

മരയ്ക്കാർ ആണ് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന അടുത്ത ചിത്രം. ഇന്ത്യൻ സിനിമയിലെ പ്രമുഖർ ചേർന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടത്. മോഹൻലാൽ ആണ് മലയാളം ട്രെയ്‌ലർ പുറത്ത് വിട്ടത്. സൂര്യ തമിഴ് പതിപ്പും യാഷ് കന്നഡ പതിപ്പും അക്ഷയ് കുമാർ ഹിന്ദി പതിപ്പും റിലീസ് ചെയ്തു.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സൈന ആണ് . സൈന തന്നെയാണ് ഈ വാർത്ത തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി അറിയിച്ചത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്. തുക വെളിപ്പെടുത്തിയിട്ടില്ല. മരയ്ക്കാറിന്റെ മറ്റ് ഭാഷകളുടെ ഓഡിയോ റൈറ്റ്‌സും സൈന തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.ആക്ഷനും vfx, ഗ്രാഫിക്സ് വർക്കുകൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചരിത്ര സിനിമ ലോക സിനിമയുടെ നെറുകയിൽ മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയും അഭിമാനമായി ഉയർന്നു നിൽക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ. മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മരക്കാർ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേർന്നാണ്

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago