‘മരക്കാർ ബിഗ് സ്ക്രീനിൽ കാണണമെന്ന് ഏറ്റവും അധികം ആഗ്രഹിച്ചത് മോഹൻലാൽ’: പ്രിയദർശൻ

മരക്കാർ ഉൾപ്പെടെ മോഹൻലാലിന്റെ അഞ്ച് സിനിമകൾ ഒ ടി ടിയിൽ റിലീസ് ചെയ്യുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. മരക്കാർ ഒ ടി ടി യിൽ തന്നെ റിലീസ് ചെയ്യുമെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെയാണ് മരക്കാർ കൂടാതെ ബ്രോ ഡാഡി, ട്വൽത് മാൻ, എലോൺ, പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എന്നിവയും ഒ ടി ടിയിൽ തന്നെ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂർ അറയിച്ചത്. മരക്കാർ എടുത്തത് ജനങ്ങളെ തിയറ്ററിൽ കാണിക്കണമെന്ന ആഗ്രഹത്തോടെയാണെന്നും എന്നാൽ, തിയറ്റർ ഉടമകൾ വിട്ടുവീഴ്ച ഇല്ലെന്ന് അറിയിച്ചതോടെയാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തേണ്ടി വന്നതെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. അതേസമയം, മരക്കാർ തിയറ്ററിൽ കാണണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ചത് മോഹൻലാൽ ആണെന്ന് സംവിധായകൻ പ്രിയദർശൻ പറഞ്ഞു. റിപ്പോർട്ടർ ചാനലിനോട് സംസാരിക്കവെയാണ് പ്രിയദർശൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

ചിത്രത്തിനോട് വൈകാരികത ഉണ്ടെന്ന് വെച്ച് ഇതിനു വേണ്ടി കാശ് മുടക്കിയ ആളുകളെ വഴിയിലാക്കണമെന്ന് അർത്ഥമില്ലല്ലോയെന്നും പ്രിയദർശൻ ചോദിച്ചു. ഞങ്ങളുടെ വൈകാരികത കൊണ്ട് ഇനിയും സിനിമ ചെയ്യാൻ സാധിച്ചെന്ന് വരും. പക്ഷേ, അതുകൊണ്ട് ഒരാളെ റോഡിൽ ഇറക്കി നിർത്തണോ. അതാണ് ചോദിക്കുന്നത്. ഇങ്ങനെയൊരു സാഹചര്യം ആയതു കൊണ്ടാണ്. അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കാമോ എന്നാണ് ചോദിച്ചത്. നഷ്ടം വന്നാൽ ഒന്നും ചെയ്യേണ്ട, നഷ്ടം വന്നില്ലെങ്കിൽ പത്തു ശതമാനം ആണ് ചോദിച്ചത്. എന്നിട്ട് ഇതിനെ മുഴുവൻ തെറ്റിദ്ധരിപ്പിച്ച് ആളുകളുടെ മുമ്പിൽ പറയുന്നത് വലിയ കഷ്ടമാണ്. ബിസിനസ് ആണ് സംസാരിക്കാം. പക്ഷേ, എന്തിനാണ് ഈ സംസ്കാരമില്ലാത്ത ഭാഷ ഉപയോഗിക്കുന്നത്. ഈ സിനിമ സ്ക്രീനിൽ കാണണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് മോഹൻലാൽ ആണ്. പടം ഡബ്ബ് ചെയ്ത് കഴിഞ്ഞപ്പോൾ ‘നമ്മൾ വളരെ കഷ്ടപ്പെട്ടാണ് ഇത് പൂർത്തിയാക്കിയത്, നമുക്ക് എല്ലാവർക്കും കൂടി ഒരുമിച്ച് ഇത് സ്ക്രീനിൽ കാണണം’ എന്ന് പറഞ്ഞു. ആ വൈകാരികതയും ആഗ്രഹങ്ങളും ഒക്കെയുണ്ട്. 100 കോടിയുടെ ഒരു സിനിമ മലയാളത്തിൽ എടുക്കാനൊന്നും പറ്റില്ല. ഒരു കാലാപനി എടുത്തിട്ട് 25 വർഷങ്ങൾ കഴിഞ്ഞു പുതിയ ഒരു പടമെടുക്കാൻ. കാരണം ബജറ്റ് തന്നെയാണ്. അതിലൊരു വലിയ റിസ്ക് ഉണ്ട്. എന്നിട്ടും തയ്യാറായി. ഈ സിനിമ നാളെ ഒരു വാട്ടർമാർക്ക് ആയിരിക്കും മലയാളത്തിൽ. നെറ്റ്ഫ്ലിക്സിൽ എടുക്കാത്ത സിനിമ തിയറ്ററിൽ കൊണ്ടു വന്നിട്ട് പറയുന്നുണ്ട് ഞങ്ങള് തിയറ്ററുകാരെ സഹായിച്ചെന്ന്, അതൊന്നും ശരിയല്ലെന്നും പ്രിയദർശൻ പറഞ്ഞു.

മോഹൻലാലിന് പതിനേഴ് കോടി രൂപ നൽകാമെന്ന് പ്രിയദർശൻ പറഞ്ഞതായുള്ള വാർത്തകൾ അദ്ദേഹം നിഷേധിച്ചു. തന്റെ പതിനേഴ് കോടിയുടെ ആവശ്യമൊന്നും മോഹൻലാലിന് ഇല്ലെന്ന് പറഞ്ഞ പ്രിയദർശൻ തിയറ്ററുകളിലെ അമ്പതു ശതമാനം സീറ്റും ഈ ഒരു സിറ്റുവേഷനും ഇല്ലായിരുന്നെങ്കിൽ ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുമായിരുന്നു എന്നും പറഞ്ഞു. തനിക്ക് പടത്തിൽ പൂർണ വിശ്വാസമുണ്ടെന്നും ഒ ടി ടിയിൽ ആണെങ്കിലും സിനിമ കാണുമ്പോൾ അത് പ്രേക്ഷകർക്ക് വ്യക്തമാകുമെന്നും പ്രിയദർശൻ പറഞ്ഞു. ഒ ടി ടി ഇല്ലായിരുന്നെങ്കിൽ എന്ത് ചെയ്തേനെ എന്ന് ചോദിക്കുന്നവരുണ്ട്. ഒരു പ്രൊഡ്യൂസറും കുത്തുപാള എടുക്കരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഒരാള് സിനിമ എടുക്കാൻ പൈസ മുടക്കിയാൽ മാത്രമേ നമുക്ക് സിനിമ എടുക്കാൻ പറ്റുകയുള്ളൂ. അയാള് വഴിയാധാരമായി പോകണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇതുവരേക്കും എനിക്ക് സിനിമ തിയറ്ററിൽ കാണണമെന്ന് ആയിരുന്നു ആഗ്രഹം. എനിക്കും എന്റെ കുട്ടികൾക്കും മോഹൻലാലിനും ആന്റണിക്കും മോഹൻലാലിനെ ഇഷ്ടപ്പെടുന്നവർക്കും സിനിമ തിയറ്ററിൽ കാണണമെന്ന് തന്നെ ആയിരുന്നു ആഗ്രഹം. ‘സാർ എങ്ങനെയെങ്കിലും സിനിമ തിയറ്ററിൽ കൊണ്ടുവരണം’ എന്ന് തനിക്ക് മെസേജ് വരുന്നുണ്ടെന്നും എന്നാൽ, ഇതൊന്നും തങ്ങളുടെ കൈയിൽ അല്ലെന്നും തന്നെ വിശ്വസിച്ച് പണം മുടക്കിയ ഒരു പ്രൊഡ്യൂസറെ ദ്രോഹിച്ചു കൊണ്ട് സിനിമ തിയറ്ററിൽ റിലീസ് ചെയ്യണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും പ്രിയദർശൻ വ്യക്തമാക്കി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago