മിന്നൽ മുരളിക്ക് മുമ്പേ ഹൃദയം കീഴടക്കാൻ ബേസിൽ ജോസഫും ടീമും എത്തുന്നു

മിന്നൽ മുരളിക്കായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ, മിന്നൽ മുരളിക്ക് മുമ്പേ ആരാധകരുടെ ഹൃദയം കീഴടക്കാൻ തയ്യാറെടുക്കുകയാണ് ബേസിൽ ജോസഫും കൂട്ടുകാരും. ചിദംബരം സംവിധാനം ചെയ്ത ‘ജാൻ എ മൻ’ ചിത്രം നവംബറിൽ തിയറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ ജാൻ എ മൻ ടീം കഴിഞ്ഞദിവസം പുറത്തു വിട്ടു. കാണുമ്പോൾ തന്നെ മനസിൽ ചിരിയുണർത്തുന്ന തരത്തിലുള്ള ചിത്രമാണ് പുതിയ പോസ്റ്ററിലുള്ളത്. സമ്പൂർണ കോമഡി ചിത്രമായ ജാൻ എ മനിൽ മലയാളത്തിലെ യുവ താരനിരയാണ് അണിനിരക്കുന്നത്. സമ്പൂർണ കോമഡി എന്റർടയിനർ ആയ ചിത്രത്തിൽ അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയത്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിലെ ‘മിഴിയോരം നനഞ്ഞൊഴുകും’ എന്ന ഗാനമാണ് 41 വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു സിനിമയുടെ ഭാഗമായത്. ഗാനം റീമാസ്റ്റർ ചെയ്ത് ജാൻ -എ- മൻ സിനിമയുടെ ആദ്യഗാനമായി ആണ് പ്രേക്ഷകർക്ക് മുമ്പിലേക്ക് കഴിഞ്ഞദിവസം എത്തിയത്. ഗാനരംഗത്തിൽ മഞ്ഞുമലയിൽ തനിച്ചായിപ്പോയ ബേസിൽ ജോസഫിന്റെ കഥാപാത്രമായ ജോയ്മോൻ ആണ് നിറഞ്ഞു നിന്നത്. നാട്ടിൽ രാത്രിയാകുമ്പോൾ ജോയ്മോൻ ജോലി ചെയ്യുന്നിടത്ത് പകലാണ്. കാര്യം പറയാൻ അമ്മയെ വിളിക്കുമ്പോൾ പോയി കിടന്നുറങ്ങ് മോനേ, പകല് വിളിക്ക് എന്ന നിർദ്ദേശവും. വിളിക്കാനും പറയാനും ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ ജോയ്മോൻ ആശ്വാസം കണ്ടെത്തിയത് ‘മിഴിയോരം നനഞ്ഞൊഴുകും’ എന്ന പാട്ടിലാണ്.

ചിദംബരം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം – വിഷ്ണു തണ്ടാശേരി. ചിയേഴ്സ് എന്റർടയിൻമെന്റ്സിന്റെ ബാനറിൽ വികൃതി എന്ന സിനിമക്ക് ശേഷം ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് സിനിമാ നിർമ്മിക്കുന്നത്. സലാം കുഴിയിൽ, ജോൺ പി എബ്രഹാം എന്നിവരാണ് സഹനിർമ്മാതക്കൾ. സഹരചന സപ്നേഷ് വരച്ചൽ, ഗണപതി. സംഗീതം – ബിജിബാല്‍, എഡിറ്റര്‍ – കിരണ്‍ദാസ്, കോസ്റ്റ്യും മാസ്റ്റര്‍ – ഹംസം, കലാസംവിധാനം – വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് – ആര്‍ജി വയനാടന്‍, സ്റ്റില്‍ – വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പി കെ ജിനു, സൗണ്ട് മിക്‌സ് – എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ – വിക്കി, കിഷന്‍ (സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് – കൊക്കനട്ട് ബഞ്ച്, പി ആർ ഒ – ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago