മകളും നടിയുമായ കല്യാണിക്കൊപ്പം പൊതുവേദി പങ്കിട്ട് സംവിധായകന്‍ പ്രിയദര്‍ശന്‍. ഒരച്ഛന്‍ മകള്‍ക്കൊപ്പം വേദി പങ്കിടുന്നതിലും വലുതായി ഒന്നുമില്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ഇതുപോലെ ഒരു വേദിയിലിരിക്കുമെന്ന് ഒരിക്കലും കരുതിയില്ല. അവള്‍ സിനിമയില്‍ അഭിനയിക്കുമെന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. തൃശൂര്‍ പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിലെ സംഗീതോത്സവത്തിന്റെ ഉദ്ഘാടനത്തിനായിരുന്നു പ്രിയദര്‍ശനും കല്യാണിയും ഒരുമിച്ച് ആദ്യമായി പൊതുവേദിയിലെത്തിയത്.
സെറ്റില്‍ വന്നാല്‍ പെട്ടെന്ന് മടങ്ങുന്ന പ്രകൃതക്കാരിയായിരുന്നു കല്യാണി. ഒരിക്കല്‍ പോലും അവള്‍ തന്നോട് സിനിമയെക്കുറിച്ച് സംസാരിച്ചിട്ടില്ല. അമേരിക്കയില്‍ ആര്‍ക്കിടെക്ട് ബിരുദത്തിന് പഠിക്കാന്‍ പോയപ്പോള്‍ കല്യാണി അത് നന്നായി ചെയ്തു. ഇനി എന്തുചെയ്യുമെന്ന് താന്‍ ചോദിച്ചിട്ടില്ല. അതിനിടെയാണ് തന്നെ അത്ധുതപ്പെടുത്തി നാഗാര്‍ജുനയുടെ സിനിമയില്‍ അഭിനയിക്കട്ടെ എന്ന് ചോദിച്ചത്. സര്‍വ ദൈവങ്ങളേയും വിളിച്ചാണ് അതിന് സമ്മതിച്ചത്. പരാജയപ്പെട്ടാല്‍ തന്നേക്കാള്‍ വേദനിക്കുന്നത് അവളായിരിക്കും. പക്ഷേ അവള്‍ നന്നായി ചെയ്തുവെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.
പ്രിയദര്‍ശന്‍ ഇനി ഒരിക്കല്‍ കല്യാണിയുടെ അച്ഛന്‍ എന്ന പേരില്‍ അറിയപ്പെടുമെന്നായിരുന്നു ചടങ്ങില്‍ പങ്കെടുത്ത കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ് പട്ടാഭിരാമന്‍ പറഞ്ഞത്. പ്രിയദര്‍ശനെന്നല്ല ഏത് അച്ഛനും അതായിരിക്കും സന്തോഷം. ആ ദിനം വരട്ടെയെന്നും പട്ടാഭിരാമന്‍ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…