Categories: MalayalamNews

മരക്കാറുടെ ചെറുപ്പമഭിനയിക്കാൻ എന്തുകൊണ്ട് പ്രണവ്? ഉത്തരം സംവിധായകൻ പറയുന്നു

നൂറ് കോടിയോളം രൂപയുടെ വമ്പൻ ബഡ്‌ജറ്റിൽ ഒരുങ്ങുന്ന മോഹൻലാൽ – പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിലെ സിംഹത്തെ കുറിച്ചുള്ള ഓരോ വാർത്തകളും ആവേശം ജനിപ്പിക്കുന്നതാണ്. അതിൽ ഏറ്റവും പുതിയതായി പുറത്തുവന്ന ഒന്നാണ് ചിത്രത്തിലെ പ്രണവിന്റെ വേഷം. കുഞ്ഞാലി മരക്കാറുടെ ചെറുപ്പക്കാലമാണ് പ്രണവ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എന്തുകൊണ്ടാണ് പ്രണവിനെ ആ കഥാപാത്രത്തിലേക്കായി പരിഗണിച്ചതെന്ന് സംവിധായകൻ പ്രിയദർശൻ വെളിപ്പെടുത്തുന്നു. മോഹൻലാലിന്റെ ചെറുപ്പകാലമായി പ്രണവ് തന്നെ വരുമ്പോൾ പ്രേക്ഷകർക്കു ആ കഥാപാത്രത്തിന്റെ വളർച്ച കൂടുതൽ വിശ്വസനീയമായി തോന്നും എന്നതാണ് അതിനു കാരണമെന്നു അദ്ദേഹം പറയുന്നു.വെറും രണ്ടു റീലിൽ മാത്രമേ പ്രണവ് ഈ ചിത്രത്തിൽ ഉണ്ടാവു എന്നും പ്രിയദർശൻ അറിയിച്ചു. ചിത്രത്തിന്റെ ആദ്യ പകുതിയിൽ ആവും പ്രണവ് പ്രത്യക്ഷപ്പെടുക. ഈ കഥാപാത്രം നീ തന്നെ ചെയ്യണമെന്ന് താൻ പ്രണവിനോട് പറയുകയായിരുന്നു എന്നും, അത് കേട്ടപ്പോൾ പ്രണവ് തന്നെ നോക്കി പുഞ്ചിരിക്കുക മാത്രമാണ് ഉണ്ടായതെന്നും പ്രിയദർശൻ പറയുന്നു. ചെറുപ്പം മുതലേ തന്നെ നന്നായി അറിയാവുന്ന പ്രണവ് താൻ പറയുന്നത് അനുസരിക്കാതെ ഇരിക്കില്ല എന്നും പ്രിയദർശൻ സന്തോഷത്തോടെ പറയുന്നു. പിന്നെ അച്ഛന്റെ ചെറുപ്പം മകൻ അവതരിപ്പിക്കുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്ന ആവേശവും പ്രണവിനെ ഈ വേഷം ചെയ്യാൻ ക്ഷണിക്കുന്നതിൽ നിർണ്ണായകമായിട്ടുണ്ട്.

രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം നിർവഹിക്കുന്ന റൊമാന്റിക് ആക്ഷൻ ത്രില്ലറാണ് അടുത്തതായി പ്രണവ് അഭിനയിക്കുവാൻ പോകുന്ന ചിത്രം. ആ സിനിമയുടെ ചിത്രീകരണത്തിന് ശേഷമേ പ്രണവ് മരക്കാറിൽ ജോയിൻ ചെയ്യുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. നവംബർ ആദ്യവാരത്തോട് കൂടി മരക്കാർ അറബിക്കടലിന്റെ സിംഹം ചിത്രീകരണം ആരംഭിക്കും.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

13 hours ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago