വിവാഹം കഴിഞ്ഞ് നാലു വർഷമായെങ്കിലും പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജോനാസും സോഷ്യൽ മീഡിയയ്ക്ക് ഇന്നും പ്രിയങ്കരരാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ വ്യക്തിപരമായ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. തങ്ങൾക്ക് ഒരു മകളുണ്ടായ സന്തോഷവും സോഷ്യൽ മീഡിയ വഴിയാണ് പ്രിയങ്ക ആരാധകരെ അറിയിച്ചത്.
കഴിഞ്ഞദിവസം പ്രിയങ്ക സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ലോസ് ഏഞ്ചൽസിലെ തന്റെ വീട്ടിലെ ഇൻഫിനിറ്റി പൂളിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രിയങ്ക ഷെയർ ചെയ്തിരിക്കുന്നത്. ‘ഇൻസ്റ്റഗ്രാം Vs റിയാലിറ്റി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുമായി നിക്കും എത്തിയിട്ടുണ്ട്. നിക്കിന്റെ കമന്റിനു മാത്രം 5000 ത്തിനടുത്ത് ലൈക്കാണ് ലഭിച്ചത്.
വാടക ഗർഭധാരണത്തിലൂടെ ആയിരുന്നു പ്രിയങ്കയ്ക്കും നിക്കിനും കഴിഞ്ഞയിടെ കുഞ്ഞ് ജനിച്ചത്. ഇരുവരും മകൾക്ക് നൽകിയ പേര് ‘മാൾട്ടി മേരി ചോപ്ര ജോനാസ്’ എന്നായിരുന്നു. കുഞ്ഞിന്റെ പേര് സോഷ്യൽ മീഡിയയിൽ വൈറലാകുകയും നിരവധി ട്രോളുകൾ ഉണ്ടാകുകയും ചെയ്തിരുന്നു. കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിലാണ് ഈ പേരുള്ളത്. എന്നാൽ, മകളുടെ പേര് സംബന്ധിച്ച് യാതൊരുവിധ വിശദീകരണങ്ങളും പ്രിയങ്കയോ നിക്കോ നൽകിയിരുന്നില്ല. ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമമായ ടിഎംസിയാണ് പേര് പുറത്തുവിട്ടത്. മാള്‍ട്ടി എന്നത് ഒരു സംസ്കൃത വാക്കാണ്. ‘ചെറിയ സുഗന്ധപുഷ്പം അല്ലെങ്കില്‍ നിലാവ്’ എന്നാണ് അര്‍ത്ഥമാക്കുന്നത്. വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞിനെ സ്വാഗതം ചെയ്തതായി ജനുവരി 22ന് പ്രിയങ്കയും നിക്കും സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു.
View this post on Instagram