ഈ വർഷം ജനുവരിയിൽ ആയിരുന്നു നടി പ്രിയങ്ക ചോപ്രയ്ക്കും ഭർത്താവ് നിക്ക് ജോനാസിനും ഒരു പെൺകുഞ്ഞ് പിറന്നത്. വാടക ഗർഭധാരണത്തിലൂടെ ആയിരുന്നു താരദമ്പതികൾ മാതാപിതാക്കളായത്. സോഷ്യൽമീഡിയയിലൂടെ ഇരുവരും ഇക്കാര്യം അറിയിക്കുകയും ചെയ്തു. മാള്‍ട്ടി മേരി ചോപ്ര ജോനാസ് എന്നാണ് കുഞ്ഞിന് പേര് നൽകിയത്. മാള്‍ട്ടി എന്നത് ഒരു സംസ്കൃത വാക്കാണ്. ‘ചെറിയ സുഗന്ധപുഷ്പം അല്ലെങ്കില്‍ നിലാവ്’ എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇപ്പോൾ കുഞ്ഞു മാൾട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര.
‘മറ്റാരുമില്ലാത്തതു പോലെ സ്നേഹിക്കുക’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്. നെഞ്ചോട് ചേർത്ത് കുഞ്ഞിനെ പിടിച്ചിരിക്കുന്ന ഒരു ചിത്രവും കുഞ്ഞിക്കാൽ പ്രിയങ്ക ചോപ്രയുടെ മുഖത്ത് വെച്ചിരിക്കുന്ന ഒരു ചിത്രവുമാണ് പ്രിയങ്ക പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റ് ബോക്സിൽ സ്നേഹം അറിയിച്ചിരിക്കുന്നത്.
വാടക ഗർഭധാരണത്തിലൂടെ ആയിരുന്നു ഇരുവർക്കും പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ചിത്രമോ പേരോ ഒന്നും തന്നെ ഇരുവരും ആദ്യഘട്ടത്തിൽ പുറത്തുവിട്ടിരുന്നില്ല. സാന്‍ ഡിയാഗോയിലെ ആശുപത്രിയില്‍ ജനുവരി 15ന് രാത്രി 8 മണിക്ക് ശേഷമാണ് വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചത്. ജനുവരി 22ന് വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞിനെ സ്വാഗതം ചെയ്തതായി പ്രിയങ്കയും നിക്കും സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.
View this post on Instagram