‘പ്യാലി’ ആര്‍ട്ട് മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പതിനാല് ജില്ലകളിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. വിജയികള്‍ക്ക് ‘പ്യാലി’ തീയറ്ററില്‍ കാണുന്നതിനുള്ള ടിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. നാളെയാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. കുട്ടികള്‍ പ്രതീക്ഷയോടെയാണ് ചിത്രത്തെ ഉറ്റുനോക്കുന്നത്.
സഹോദര സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും വിളിച്ചോതുന്നതാണ് പ്യാലി എന്ന കൊച്ചു ചിത്രം. അഞ്ചു വയസുകാരി പ്യാലിയുടേയും അവളുടെ സഹോദരന് സിയയുടേയും കഥയാണ് ചിത്രം പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും അന്തരിച്ച അതുല്യനടന് എന്‍ എഫ് വര്‍ഗീസിന്റെ സ്മരണാര്‍ത്ഥമുള്ള എന്‍ എഫ് വര്‍ഗീസ് പിക്ചേഴ്സും ചേര്‍ന്നാണ് പ്യാലി നിര്‍മിച്ചിരിക്കുന്നത്. ആര്‍ട്ടിനും ബാലതാരത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് പ്യാലിക്കായിരുന്നു. ബബിതയും റിന്നും ചേര്‍ന്നാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
ബാര്‍ബി ശര്‍മ്മയാണ് പ്യാലിയായി എത്തുന്നത്. ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ദീപു ജോസഫാണ്. പ്രീതി പിള്ള, ശ്രീകുമാര്‍ വക്കിയില്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ഗീവര്‍ തമ്പിയാണ് പ്രൊജക്ട് ഡിസൈനര്‍. കലാസംവിധാനം-സുനില്‍ കുമാരന്, സ്റ്റില്‍സ്-അജേഷ് ആവണി, കോസ്റ്റിയൂം-സിജി തോമസ്, മേക്കബ്-ലിബിന് മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-സന്തോഷ് രാമന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിഹാബ് വെണ്ണല, പി.ആര്.ഒ- പ്രതീഷ് ശേഖര്‍,
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-അനൂപ് സുന്ദരന്‍, നൃത്ത സംവിധാനം-നന്ദ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.