ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന കാക്കിപ്പടയ്ക്ക് ആശംസകളുമായി മലയാളത്തിലെ പ്രശസ്ത പി ആര് ഒ വാഴൂര്‍ ജോസ്. ചിത്രത്തിന്റെ തുടക്കം മുതല്‍ താനും ഒപ്പമുണ്ടെന്നും ധാരാളം ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഈ ചിത്രം അതിന്റെ പ്രമേയം കൊണ്ട് തന്നെ ഏറെ ആകര്‍ഷിച്ചുവെന്നും വാഴൂര്‍ ജോസ് പറഞ്ഞു.
ഇന്‍ഡസ്ട്രിക്ക് അകത്തും പുറത്തും ഇപ്പോള്‍ തന്നെ ചിത്രം ചര്‍ച്ചാ വിഷയമാണ്. കാക്കിപ്പടയുടെ ഫൈനല്‍ ഔട്ട്പുട്ട് കാണാന്‍ മറ്റെല്ലാവരെയും പോലെ താനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഷെബിക്കും ടീമിനും വിജയാശംസകള്‍ നേരുന്നുവെന്നും വാഴൂര്‍ ജോസ് പറഞ്ഞു.
വാഴൂര്‍ ജോസ് പങ്കുവച്ച വാക്കുകള്‍
ഞാന്‍ വാഴൂര്‍ ജോസ്. എന്റെ മുഖം നിങ്ങള്‍ക്ക് അത്ര പരിചിതം അല്ലെങ്കിലും പേര് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും എന്ന് വിശ്വസിക്കുന്നു. ഇപ്പോള്‍ ഞാന്‍ ഈ കുറിപ്പ് എഴുതുന്നത് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന cഎന്ന ചിത്രത്തെക്കുറിച്ച് പറയാനാണ്. ഈ ചിത്രത്തിന്റെ തുടക്കം മുതലേ ഞാനും ഒപ്പം ഉണ്ട്. ധാരാളം ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഈ ചിത്രം അതിന്റെ പ്രമേയം കൊണ്ട് എന്നെ ആകര്‍ഷിച്ചു. ഇന്‍ഡസ്ട്രിക്ക് അകത്തും പുറത്തും ഇപ്പോള്‍ തന്നെ ചിത്രം ചര്‍ച്ചാ വിഷയമാണ്. കാക്കിപ്പടയുടെ ഫൈനല്‍ ഔട്ട്പുട്ട് കാണാന്‍ മറ്റെല്ലാവരെയും പോലെ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഷെബിക്കും ടീമിനും എന്റെ വിജയാശംസകള്‍.
തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതകഥയാണ് കാക്കിപ്പട പറയുന്നത്. നിരഞ്ജ് മണിയന്‍പിള്ള രാജു, അപ്പാനി ശരത്, സുജിത്ത് ശങ്കര്‍ എന്നിവരാണ് കാക്കിപ്പടയിലെ പ്രധാന താരങ്ങള്‍. എസ്.വി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്ത് ആണ്’കാക്കിപ്പട’ നിര്‍മിച്ചിരിക്കുന്നത്. പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയില്‍ നിന്ന് പൊലീസുകാരിലേക്കുള്ള അന്വേഷണത്തിന്റെ സഞ്ചാരം ആണ് ‘കാക്കിപ്പട’ പറയുന്നത്. ചന്തുനാഥ്, ആരാധിക, മണികണ്ഠന് ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്(രാഷസന്‍ ഫെയിം), സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.