Categories: Malayalam

“ഈ പലിശക്കാരൻ പരുന്തിനും മേലെ പറക്കും; ഇല്ലെങ്കിൽ പണി നിർത്തും” ഷൈലോക്കിന് വേണ്ടി വെല്ലുവിളിച്ച് നിർമാതാവ് ജോബി ജോർജ്

രാജാധി രാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി- അജയ് വാസുദേവ് ടീം ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ചിത്രം ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഗുഡ് വിൽ എന്റർടൈന്മെന്റ് എന്ന ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്നാണ്.

ജോബി ജോർജ് ഷൈലോക്കിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പറഞ്ഞ ഒരു കമന്റ് ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.
ഷൈലോക്ക് എന്ന ചിത്രം ഒരു വലിയ വിജയം ആവും എന്ന രീതിയിൽ ഒരു മമ്മൂട്ടി ആരാധകൻ കമന്റ് ഇട്ടപ്പോൾ ഇതിനു മുൻപ് പരുന്ത് എന്ന ഒരു ചിത്രത്തിൽ മമ്മൂട്ടി പലിശക്കാരൻ ആയി അഭിനയിച്ച കാര്യവും ആ ചിത്രം ബോക്‌സ് ഓഫീസിൽ ചലനം ഉണ്ടാക്കാതെ പോയ കാര്യവും ഓർമ്മിപ്പിച്ചു കൊണ്ട് മറ്റൊരാൾ അവിടെ കമന്റ് ചെയ്തു.

ഇതിന് മറുപടി ആയി ജോബി ജോർജ് പറഞ്ഞത് ഷൈലോക്ക് എന്ന ഈ പലിശക്കാരൻ പരുന്തിനും മുകളിൽ പറക്കും എന്നും ഇല്ലെങ്കിൽ താൻ ഈ പണി നിർത്തും എന്നുമാണ്. ചിത്രത്തിൽ നിർമാതാവിനുള്ള ആത്മവിശ്വാസമാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നിറഞ്ഞ ആകാംഷയോടെ ആണ് മമ്മൂട്ടി ആരാധകർ ഈ വാക്കുകൾ ഏറ്റെടുത്തത്. ഷൈലോക്ക് എന്ന ചിത്രത്തിൽ തമിഴ് നടൻ രാജ് കിരൺ, പ്രശസ്ത നടി മീന എന്നിവർ ഉൾപ്പെടെ വലിയ താര നിരതന്നെ അണിനിരക്കുന്നുണ്ട്. കലാഭവൻ ഷാജോൻ ആണ് ഈ ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 day ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago