ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി നായകനായി എത്തുന്ന സിനിമ ‘കാവൽ’ തിയറ്ററുകളിലേക്ക് എത്തുകയാണ്. നവംബർ 25ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. കഴിഞ്ഞദിവസം ചിത്രത്തിന്റ റിലീസുമായി ബന്ധപ്പെട്ട് നിർമാതാവ് ജോബി ജോർജ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘ഒരു സമൂഹം ഒന്നായി തമ്പാന്റെ വരവിനായി കാത്തിരിക്കുന്നു. അതെ ഇപ്പോൾ ലോകം മുഴുവൻ തമ്പാന് കാവലായി നിൽക്കുന്നു. കാരണം ഈ വരവ് ഒരു വിധിയാണ്. അതെ ദൈവം കാവലാണ്.’ കുറുപ്പ് തിയറ്ററുകളിൽ നിറഞ്ഞ സദസിനു മുന്നിൽ ഓടിക്കൊണ്ടിരിക്കുന്നു, ഡിസംബർ രണ്ടിന് മരക്കാർ റിലീസ് വരാനിരിക്കുന്നു. ഈ സാഹചര്യത്തിൽ ‘കാവൽ’ റിലീസ് മാറ്റി വെക്കാമായിരുന്നില്ലേ എന്ന് നിരവധി പേരാണ് നിർമാതാവായ ജോബി ജോർജിനോട് ചോദിച്ചത്. എന്നാൽ, കാവലിന്റെ റിലീസ് നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും മാറ്റിവെക്കാൻ കഴിയില്ലെന്നുമാണ് ജോബി ജോർജ് മറുപടി കൊടുത്തത്.
അതേസമയം, കാവൽ സിനിമ റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞ് തിയറ്ററിൽ ഉണ്ടെങ്കിൽ കണ്ടോളാമെന്നാണ് ഒരു പ്രേക്ഷകൻ പറഞ്ഞത്. എന്നാൽ, ഈ കമന്റിന് ആത്മവിശ്വാസം നിറഞ്ഞുതുളുമ്പുന്ന മറുപടിയാണ് ജോബി ജോർജ് നൽകിയത്. ‘ദയവായി കാണണം, അപ്പോൾ വാക്ക് മാറരുത്’ എന്ന മറുപടിയാണ് ജോബി നൽകിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കാൻ സുരേഷ് ഗോപി എത്തുമ്പോൾ നിരവധി ആരാധകരാണ് കാവൽ സിനിമയ്ക്കായി കാത്തിരിക്കുന്നത്. ആക്ഷൻ ഫാമിലി ഡ്രാമയാണ് ഈ ചിത്രം. ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത് തമ്പാൻ എന്ന മാസ് കഥാപാത്രത്തെയാണ്. നിഥിൻ രൺജി പണിക്കരാണ് സംവിധാനം.
ഇടവേളയ്ക്ക് ശേഷമാണ് പഞ്ച് ഡയലോഗുകളും മാസ് സീക്വൻസുകളുമുള്ള ഒരു നായക കഥാപാത്രത്തെ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗുഡ് വിൽ എന്റർടയിൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമിച്ചത്. നിഖിൽ എസ് പ്രവീൺ ആണ് ഛായാഗ്രഹണം. രണ്‍ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ ഈ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ബി കെ ഹരി നാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍. കലാസംവിധാനം ദിലീപ് നാഥ്. മേക്കപ്പ് പ്രദീപ് രംഗന്‍. വസ്ത്രാലങ്കാരം നിസ്സാര്‍ റഹ്മത്ത്. സ്റ്റില്‍സ് മോഹന്‍ സുരഭി. പരസ്യകല ഓള്‍ഡ് മങ്ക്‌സ്. ഓഡിയോഗ്രഫി രാജാകൃഷ്ണന്‍. സൗണ്ട് ഡിസൈന്‍ അരുണ്‍ എസ് മണി. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് സനല്‍ വി ദേവന്‍, സ്യമന്തക് പ്രദീപ്. ആക്ഷന്‍ സുപ്രീം സുന്ദര്‍, മാഫിയ ശശി, റണ്‍ രവി. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…